1 GBP = 103.87

വിയന്നയിൽ മരണമടഞ്ഞ കുട്ടികളുടെ ആത്മശാന്തിക്കായി ദിവ്യബലിയും ഒപ്പീസും രാവിലെ 9 മണിക്ക്…

വിയന്നയിൽ മരണമടഞ്ഞ കുട്ടികളുടെ ആത്മശാന്തിക്കായി ദിവ്യബലിയും ഒപ്പീസും രാവിലെ 9 മണിക്ക്…
ബോൾട്ടൺ:- കഴിഞ്ഞ ദിവസം വിയന്നയിൽ വച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബോൾട്ടണിലെ ജോയലിന്റേയും ജയ്സന്റേയും ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് ബോൾട്ടണിൽ വച്ച് ദിവ്യബലിയും ഒപ്പീസും നടത്തുന്നതാണ്. അപകടത്തിൽ മരണമടഞ്ഞ രണ്ട് കുഞ്ഞുമക്കളുടെ വിയോഗത്തിൽ മനം നൊന്ത്‌ കഴിയുന്ന കുടുംബംങ്ങൾക്ക് ആശ്വാസം ലഭിക്കുവാൻ  എല്ലാവർക്കും ഒരുമിച്ചു പ്രാർത്ഥിക്കുവാൻ   ബോൾട്ടൺ ഔർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ വെച്ച് ഇന്ന് (25/08/18) ന് രാവിലെ 9 മണി മുതൽ 11മണി ബഹുമാനപ്പെട്ട ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ  കാർമികത്വത്തിൽ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും എന്നും അറിയിക്കുന്നു. സാധിക്കുന്ന എല്ലാവരും ദിവ്യബലിയിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നമുക്ക് ഒരുമിച്ച് ദുഖാർത്ഥരായ കുടുംബതോടൊപ്പം പ്രാർത്ഥിക്കാം.
പള്ളിയുടെ വിലാസം:-
Our Lady of lourdes Church,
275 Plodder lane,
Farnworth,
Bolton.
BL4 0BR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more