1 GBP = 103.35
breaking news

സെൻട്രൽ മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷനിൽ തിരുകുടുബത്തിന്റെ തിരുന്നാൾ നാളെ…. 

സെൻട്രൽ മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷനിൽ തിരുകുടുബത്തിന്റെ തിരുന്നാൾ നാളെ…. 

മാഞ്ചസ്റ്റർ:- സെൻട്രൽ മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻൻ്റെ സ്വർഗ്ഗീയ മധ്യസ്ഥരായ തിരുക്കുടുംബത്തിന്റെ തിരുനാളിനു ജൂലൈ 3 ഞായറാഴ്ച കൊടിയേറി.  മാർതോമാസ്ലീഹായുടെ തിരുനാൾ ദിനമായ ദുഖറാന ദിനത്തിൽ നടന്ന ആഘോഷകരമായ കുർബാനക്ക് ശേഷം ഹോളിഫാമിലി മിഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് ചിറ്റിലപ്പിള്ളി കൊടി ഉയർത്തിയതോടെ ഒരാഴ്ച നീളുന്ന തിരുനാളിനാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 

മുഖ്യ തിരുന്നാൾ ദിനമായ നാളെ ജൂലൈ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന ആഘോഷകരമായ കുർബാനക്ക് റവ. ഫാ. ജസ്റ്റിൻ കാരക്കാട്ട് SVD ( സെന്റ്‌ വിൽഫ്രഡ് ചർച്ച്, ഹോളിവെല്ല് )മുഖ്യ കാർമ്മികനാകും. വിശുദ്ധ കുർബാനക്ക് ശേഷം കേരള നസ്രാണി പാരമ്പര്യമനുസരിച്ചു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും നടക്കും.

തിരുനാളിനോടനുബന്ധിച്ച് ഡിഡ്സ്ബറി പാർസ് വുഡ്  സ്കൂൾ ഓഡിറ്റോറിയത്തിൽ കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ് അവതരിപ്പിക്കുന്ന കലാസന്ധ്യയിൽ പ്രശസ്ത സിനിമാ പിന്നണി ഗായകർ പങ്കെടുക്കും.

 മിഷൻ ഡയറക്ടർ ഫാ വിൻസെന്റ് ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ അനിൽ അധികാരം, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാളിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ഞായറാഴ്ച നടക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും  ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ വിൻസെന്റ് ചിറ്റിലപ്പിള്ളി അറിയിച്ചു. 

ദേവാലയത്തിൻ്റെ വിലാസം:-

St. Josephs Church,

Portland Crescent, 

Manchester, 

M13 0BU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more