1 GBP = 103.65
breaking news

ലിവര്‍പൂള്‍ സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ

ലിവര്‍പൂള്‍ സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ

ഇന്ത്യന്‍ (മലങ്കര) ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തിലെ ലിവര്‍പൂള്‍ സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കമായി.

ലിവര്‍പൂളിന്റെ ചരിത്രത്തിലാദ്യമായി ഭദ്രാസന രൂപീകരണത്തിന് ശേഷം ഭദ്രാസനധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന കാല്‍ കഴുകല്‍ ശുശ്രൂഷ വ്യാഴാഴ്ച രണ്ട് മണിക്ക് നടത്തപ്പെടുന്നു.

ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഏവരെയും കര്‍ത്താവിന്റെ രക്ഷാകരമായ കുരിശുമരണത്തിന്റെയും പുനരുതഥാനത്തിന്റെയും ശുശ്രൂഷകളിലേക്കും കാല്‍ കഴുകല്‍ ശുശ്രൂയിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ. ഫാ. വര്‍ഗീസ് ജോണ്‍ അഭ്യര്‍ത്ഥിച്ചു.

വിലാസം:

St. Thomas Indian orthodox Church

St. James West Derby, Mill Lane, L12 7JU

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സെക്രട്ടറി : – Laison John (07985281660)

ട്രസ്റ്റി :- kurian Varkey Paulose (07954751270)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more