1 GBP = 103.69

രക്ഷകന്റെ കഷ്ടാനുഭവയാഴ്ച്ച ശുശ്രൂഷകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ റവ. ഫാ. സ്റ്റാന്‍ലി ഡേവിഡ് ജയിംസ് തുടക്കം കുറിച്ചു….

രക്ഷകന്റെ കഷ്ടാനുഭവയാഴ്ച്ച ശുശ്രൂഷകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ റവ. ഫാ. സ്റ്റാന്‍ലി ഡേവിഡ് ജയിംസ് തുടക്കം കുറിച്ചു….

കെ. ജെ. ജോണ്‍

മോക്കൊപ്പാനെ: ‘ദൈവത്തിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങള്‍ ആഹ്‌ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്‌ളാദത്തോടെ ഒലീവ് ഇലകള്‍ വീശി നമുക്കും യേശുവിനെ എതിരേല്‍ക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കുവാന്‍ നമ്മുടെ കര്‍ത്താവ് ആഗ്രഹിക്കുന്നു. അത്യന്തം എളിമയോടെ ഒരു കഴുതപ്പുറത്ത് കയറിയാണ് മിശിഹ ജറുസലേമില്‍ പ്രവേശിക്കുന്നത്. അതേ എളിമയോടെ കര്‍ത്താവ് നമ്മുടെ ജീവിതത്തിലേക്കും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമത്തില്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് ദൈവവുമായി നമ്മെ യോജിപ്പിക്കാനായാണ് അവിടുന്ന് വരുന്നത്”.

ഓശാന ഞായറിലെ പ്രത്യേക ശുശ്രൂഷകള്‍ക്കും പ്രദിക്ഷിണത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും മുഖ്യ കാര്‍മ്മികത്വം വഹിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പുതിയ വികാരി റവ. ഫാ. സ്റ്റാന്‍ലി ഡേവിഡ് ജയിംസ് അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മോക്കപ്പാനയിലെ സെന്റ്. പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്. പോള്‍സ് കാത്തലിക് ദേവാലയത്തില്‍ കഷ്ടാനുഭവയാഴ്ച്ച ശുശ്രൂഷള്‍ക്ക് തുടക്കം കുറിച്ചു.

പെസഹ വ്യാഴാഴ്ച്ച ശുശ്രൂഷകള്‍ ഗ്രോബ്ലാസ്ടാല്‍ സെന്റ്. ഗ്രിഗോറിയോസ് ചാപ്പലില്‍ ഏപ്രില്‍ 12 ബുധനാഴ്ച വൈകിട്ട് 5 മണിക്കു വിശുദ്ധ കുമ്പസാരത്തെ തുടര്‍ന്ന്, സന്ധ്യാനമസ്‌കാരവും, വിശുദ്ധ കുര്‍ബ്ബാനയുമുണ്ടായിരിക്കും.

ഏപ്രില്‍ 13 വ്യാഴം വൈകിട്ട് 6 മണിക്ക് വിശുദ്ധ കുമ്പസാരത്തെ തുടര്‍ന്ന്, സന്ധ്യാനമസ്‌കാരവും പ്രിട്ടോറിയ ഗ്ലെന്‍ വെന്യൂവില്‍ (The Glen Venue, 170 Corobay Avenue, Garsfontein, Pretoria) ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 8.30നു ദുഃഖവെള്ളിയാഴ്ച്ചയുടെ ശുശ്രൂഷകളും ആരംഭിക്കും. വൈകിട്ട് 7 മണിക്ക് സന്ധ്യാനമാസ്‌കാരവും ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രില്‍ 15 ദുഃഖശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിശുദ്ധ കുമ്പസാരം, 10 മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേക ക്ലാസ്സുകള്‍, 3 മണിക്ക് മാനേജിംഗ് കമ്മിറ്റിയും, വൈകിട്ട് 7 മണിക്ക് സന്ധ്യാനമാസ്‌കാരവും ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രില്‍ 16 ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരത്തെത്തുടര്‍ന്ന് പ്രത്യേക ഈസ്റ്റര്‍ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 11 മണിക്കു ചേരുന്ന AGMനെ തുടര്‍ന്ന് ഒരു മണിക്ക് ഈസ്റ്റര്‍ സദ്യയോടെ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ പരിസമാപിക്കുമെന്നു വികാരി ഫാ. സ്റ്റാന്‍ലി ഡേവിഡ് ജയിംസ്, ട്രസ്റ്റി വര്‍ഗീസ് എം.എം., സെക്രട്ടറി കോശി കെ.ജെ എന്നിവര്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more