1 GBP = 103.12

ജപമാല സമാപനവും വിശുദ്ധ കുര്‍ബാനയും സന്ദര്‍ലാന്‍ഡില്‍ ഒക്ടോബര്‍ 31, തിങ്കളാഴ്ച

ജപമാല സമാപനവും വിശുദ്ധ കുര്‍ബാനയും സന്ദര്‍ലാന്‍ഡില്‍ ഒക്ടോബര്‍ 31, തിങ്കളാഴ്ച

സന്ദര്‍ലാന്‍ഡ്: കത്തോലിക്കാസഭയില്‍ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ലാന്‍ഡിലെ സായംസന്ധ്യകള്‍ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 22, ശനിയാഴ്ച വൈകുന്നേരം എഴുമണി മുതല്‍ ജപമാല പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. വിവിധ കുടുംബ യൂണിറ്റുകള്‍ നേതൃത്വം നല്‍കുന്ന പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ജപമാല ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ആഘോഷമായ ദിവ്യബലിയോടെ പരിസമാപ്തിയാകും, ന്യൂ കാസ്സില്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിക്ക് ശേഷം നടക്കുന്ന സ്‌നേഹകൂട്ടായ്മയിലേക്ക് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more