1 GBP = 104.08

ഷെറിൻ മാത്യൂസിന്‍റെ മരണം: ദത്തെടുക്കൽ ഏജൻസിയുടെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്​തു

ഷെറിൻ മാത്യൂസിന്‍റെ മരണം: ദത്തെടുക്കൽ ഏജൻസിയുടെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്​തു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ബാ​ലി​ക ഷെ​റി​ൻ മാ​ത്യൂ​സ്​ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ, ബ​ന്ധ​പ്പെ​ട്ട ദ​ത്തെ​ടു​ക്ക​ൽ ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. അ​മേ​രി​ക്ക​യി​ലെ ഹോ​ൾ​ട്ട്​ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​​െൻറ അം​ഗീ​കാ​ര​മാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​ത്. വ​നി​ത-​ശി​ശു​വി​ക​സ​ന മ​ന്ത്രി മേ​ന​ക ഗാ​ന്ധി​യാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഷെ​റി​നെ ദ​ത്തെ​ടു​ത്ത ദ​മ്പ​തി​ക​ളെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ ഏ​ജ​ൻ​സി​യു​െ​ട ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്​​ച​യു​ടെ പേ​രി​ലാ​ണ്​ ന​ട​പ​ടി. ഇ​ന്ത്യ​ക്കാ​രാ​യ വെ​സ്​​ലി മാ​ത്യൂ​സും സി​നി മാ​ത്യൂ​സും 2016ലാ​ണ്​ മൂ​ന്നു വ​യ​സ്സു​കാ​രി ഷെ​റി​നെ ദ​ത്തെ​ടു​ത്ത​ത്. പി​താ​വ്​ നി​ർ​ബ​ന്ധി​ച്ച്​ പാ​ൽ കു​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2017 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ കു​ട്ടി മ​രി​ച്ച​ത്. പാ​ൽ കു​ടി​ക്കാ​ത്ത​തി​ന്​ രാ​ത്രി വീ​ടി​ന്​ പു​റ​ത്ത്​ നി​ർ​ത്തി​യെ​ന്ന്​ പ​റ​യു​ന്ന കു​ട്ടി​യെ കാ​ണാ​താ​വു​ക​യും പി​ന്നീ​ട്​ ഡാ​ള​സി​ലെ ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്ന്​ പൊ​ലീ​സ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

‘കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള ക്രൂ​​ര​മ​ർ​ദ​ന’​മാ​ണ്​ ഷെ​റി​​െൻറ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​ ഏ​താ​നും ദി​വ​സം മു​മ്പ്​ പു​റ​ത്തു​വി​ട്ട പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​േ​പ്പാ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്. ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത ന​ട​പ​ടി ഇ​ന്ത്യ​ൻ എം​ബ​സി, അ​മേ​രി​ക്ക​യി​ൽ ദ​ത്തെ​ടു​ക്ക​ലി​നു​ള്ള നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ സെ​ൻ​ട്ര​ൽ അ​തോ​റി​റ്റി, ഹോ​ൾ​ട്ട്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ന്നി​വ​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ദ​മ്പ​തി​ക​ളെ ഏ​ൽ​പി​ച്ച​ശേ​ഷം വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ ഏ​ജ​ൻ​സി വീ​ഴ്​​ച​വ​രു​ത്തി​യെ​ന്നും ​സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more