യു കെയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനു ഇന്നു പല രൂപവും ഭാവവുമാണ്. തട്ടിപ്പുകാര്‍ ഒരുക്കുന്ന സമര്‍ത്ഥമായ കെണിയില്‍ അകപെട്ടു കാശു പോയവര്‍ നിരവധിയാണു നമ്മുക്കു ചുറ്റും. ഇതില്‍ മലയാളികളും ഉള്‍പെടും.
മലയാളികളെ മാത്രം കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകള്‍, പിടിച്ചു പറി, മോഷണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചു നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഏറെ കാലമായില്ല.
ഇന്ന് യു.കെയില്‍ ഉള്ള ഒരോ മലയാളിക്കും ഈ ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ചു ഒരു കഥ പറയാനുണ്ടാവും. ഓണ്‍ലൈന്‍ ബിസിനസ്, പി.പി.ഐ, ലോട്ടറി, ടാക്‌സ്, ലോണ്‍, ഐ.ഫോണ്‍, ഇന്‍ഷുറന്‍സ്, സോളാര്‍, മോര്‍ട്‌ഗേജ്, മൊബൈല്‍ തുടങ്ങിയ പേരില്‍ നിങ്ങളെ തട്ടിപ്പുകാര്‍ പലവട്ടം പലരൂപത്തില്‍ സമീപ്പിച്ചിട്ടുണ്ടാവാം. ഏതു ഒരു ഫോണ്‍ കോളും അവസാനം ചെന്നെത്തുന്നതു നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തെരക്കിയാക്കും. അങ്ങനെ എങ്കില്‍ ഉറപ്പിച്ചോ അവരു നിങ്ങളെ രക്ഷിക്കാനല്ല പകരം ശിക്ഷിക്കാന്‍ ആണ് ഇറങ്ങിയിരിക്കുന്നതു.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് കയറിയെന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നിങ്ങളെ സഹായിക്കാ എന്നു പറഞ്ഞു നിങ്ങളോടു ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കൈക്കലാക്കി വിവരങ്ങള്‍ ചോര്‍ത്തി നിങ്ങളുടെ പണം തട്ടാന്‍ മാത്രം വിരുതന്‍മാര്‍ ആണ് പുതിയ ന്യൂ ജെനറേഷന്‍ തട്ടിപ്പുകാര്‍. നിങ്ങളുടെ അശ്രദ്ധ
അജ്ഞത, അറിവില്ലായ്മ അവസരോചിതമായി ഉപയോഗിച്ചു നിങ്ങള്‍ക്കു മാനഹാനിയും സാമ്പത്തിക നഷ്ടവും സൗജന്യമായി ഇവര്‍ ഓഫര്‍ ചെയ്യുന്നു.
ഇന്നു ഒരു പക്ഷേ യു.കെയിലുള്ള എല്ലാവരുടെയും മൊബൈലിലും, ഇമെയിലിലും ലഭ്യമായ ഒരു മെസേജ് ആണ് താഴെ കൊടുത്തിരിക്കുന്നതു.

എച്ച്.എം.ആര്‍.സി (ഒങഞഇ) യുടെ പേരില്‍ ടാക്‌സ് റീഫണ്ടിനു അപേക്ഷിക്കുക എന്നു പറഞ്ഞു നിങ്ങള്‍ക്കു ലഭിക്കുന്ന മെസേജുകള്‍ മറ്റൊരു തട്ടിപ്പിന്റെ ഉദാഹരണമാണ്. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു അപേക്ഷ ഫോം ലഭിക്കുകയും അതില്‍ നിങ്ങളുടെയും, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും രേഖപ്പെടുത്തി തിരിച്ചയക്കാന്‍ ആണ് ആവശ്യപ്പെടുന്നതു. എന്നാല്‍ എച്ച്.എം.ആര്‍.സിയുടെ വെബ്‌സൈറ്റില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവര്‍ ഒരിക്കലും വ്യക്തികള്‍ക്കു ടാക്‌സ് റീഫണ്ട് മെസേജുകളോ, ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കാറില്ലാ എന്നു. ഈ വിവരങ്ങള്‍ മനസ്സിലാക്കാതെ കാശ് ചുമ്മാ കിട്ടുകയാണങ്കില്‍ കിട്ടട്ടെ എന്നു കരുതി അബദ്ധങ്ങളില്‍ ചെന്നു ചാടുന്നവര്‍ നമ്മുക്ക് ചുറ്റും ധാരാളമാണ്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥ ആകുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലെ ഉള്ള തട്ടിപ്പുകളില്‍ അകപ്പെടാത്തിരിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് നിത്യേന കൂടുതല്‍ ജാഗ്രത പാലിക്കുക എന്നാണ്. ഒരു ഓഫറുകളും കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ഇ മെയില്‍, മൊബൈല്‍. എ ടി എം തുടങ്ങിയവയുടെ പാസ് വേര്‍ഡുകള്‍, പിന്‍ നമ്പര്‍ എപ്പോഴും ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാറ്റുകൊണ്ടിരിക്കുക.
ഫോണില്‍ കൂടി ആര്‍ക്കും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതിരിക്കുക.
എപ്പോഴും രണ്ടാമത് ഒരു ഉപദേശം സുഹൃര്‍ത്തിനോടോ, അതാത് മേഖലയില്‍ ജോലി ചെയ്യുന്നവരോടു ചോദിച്ചു മനസ്സിലാക്കുക.
എച്ച് എം ആര്‍ സിയുടെ മുന്നറിയിപ്പ്
click on malayalam character to switch languages