1 GBP = 103.62
breaking news

ഏഴര ലക്ഷം ആളുകൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെന്ന് എച്ച് എം ആർ സി; ഇനി അടക്കേണ്ടി വരുന്നത് 100 പൗണ്ട് ഫൈനോട് കൂടി; വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഫൈനിൽ നിന്നൊഴിവാകാം

ഏഴര ലക്ഷം ആളുകൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെന്ന് എച്ച് എം ആർ സി; ഇനി അടക്കേണ്ടി വരുന്നത് 100 പൗണ്ട് ഫൈനോട് കൂടി; വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഫൈനിൽ നിന്നൊഴിവാകാം

ലണ്ടൻ: ഏകദേശം ഏഴര ലക്ഷത്തോളം ആളുകൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്ന് എച്ച് എം ആർ സി. ജനുവരി 31 ആയിരുന്നു ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി. അതേസമയം 10.7 മില്യൺ ആളുകൾ യഥാസമയം തന്നെ ടാക്സ് റിട്ടേൺ സമർപ്പിച്ചതായി എച്ച് എം ആർ സി അധികൃതർ പറഞ്ഞു. ഇതിൽ തന്നെ 30,000 ത്തോളം പേർ തിരക്കേറിയ അവസാന ഒരു മണിക്കൂറിലാണ് ടാക്സ് റിട്ടേൺ ഫയൽ ചെയ്തത്.

എച്ച് എം ആർ സി കസ്റ്റമർ സർവീസ് ഡയറക്ടർ ജനറൽ ആഞ്ചേല മക്‌ഡൊണാൾഡ് പറഞ്ഞത്, ജനുവരി 31 ന് മുൻപ് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ എത്രയും പെട്ടന്ന് ചെയ്യുക എന്നാണ്. ഡിപ്പാർട്ട്മെന്റിന്റെ മറ്റൊരു വക്താവ് പറഞ്ഞത്, വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ, അതായത് ആശുപത്രി അപ്പോയ്ന്റ്മെന്റുകൾ തുടങ്ങിയവയാണെങ്കിൽ പിഴയിൽ നിന്ന് ഒഴിവാകാം എന്നാണ്. യുകെയിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് സെൽഫ് എംപ്ലോയ്‌ ആയി ജോലി ചെയ്യുന്നത്. ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ കൂടുതൽ പിഴകൾ വരാതെ ഇപ്പോൾ തന്നെ ചെയ്യാവുന്നതാണ്.

ടാക്സ് റിട്ടേൺ വൈകിയാൽ പിഴയായി 100 പൗണ്ട് ആണ് നൽകേണ്ടത്, മൂന്ന് മാസം കഴിയുമ്പോൾ ഇത് ഓരോ ദിവസവും 10 പൗണ്ട് വച്ച് നൽകേണ്ടി വരും, ഇത് പരമാവധി £900 ആയിരിക്കും. ആറ് മാസം പന്ത്രണ്ട് മാസം ആകുമ്പോൾ ഇത് വീണ്ടും വർദ്ധിക്കും. പരമാവധി പിഴ ഒഴിവാക്കി എത്രയും പെട്ടന്ന് ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നതാവും കൂടുതൽ നല്ലത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more