1 GBP = 103.85

ഫാന്‍സി സണ്ണിയുടെ ആകസ്മിക വേര്‍പ്പാടില്‍ ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്‍ അനുശോചിച്ചു….

ഫാന്‍സി സണ്ണിയുടെ ആകസ്മിക വേര്‍പ്പാടില്‍ ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്‍ അനുശോചിച്ചു….

ജിജോ അരയത്ത്

ഫാന്‍സി സണ്ണിയുടെ ആകസ്മിക വേര്‍പ്പാടില്‍ ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്‍ അനുശോചിച്ചു. ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് അസോസിയേഷന്‍ ഭാരവാഹികളും ഫാന്‍സി സണ്ണിയുടെ മുന്‍കാല സഹപ്രവര്‍ത്തകരുമായിരുന്ന ജിമ്മി അഗസ്റ്റിന്‍, രാജു ലൂക്കോസ്, സജി ജോണ്‍, ആന്റോ തോമസ്, ബിന്ദു പോള്‍, സിലു ജിമ്മി, ഡിനി ആന്റോ തുടങ്ങിയവര്‍ ലീഡ്സിലെത്തി ശുശ്രൂഷകളില്‍ പങ്കെടുത്തു അന്തിമോപചാരം അര്‍പ്പിച്ചു. കൂടാതെ ഫാന്‍സിയുടെ ബന്ധുവും ഹേവാര്‍ഡ്സ്ഹീത്ത് മലയാളികളുമായ സ്മിതയും ഭര്‍ത്താവ് ജെയിംസും ഇന്നലെ ലീഡ്സിലെത്തി ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നു. 2007 ല്‍ ആദ്യമായി യുകെയിലെത്തിയ ഫാന്‍സിയും കുടുംബവും ഹേവാര്‍ഡ്സ്ഹീത്തിലായിരുന്നു താമസം. അതിനു ശേഷം ലീഡ്സിനടുത്തുള്ള ഹഡേഴ്‌സ്ഫീഡിലേക്ക് താമസം മാറുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more