1 GBP = 103.12

യുക്മ റീജിയണൽ ചാമ്പ്യന്മാരായ എച്ച്എംഎയുടെ പ്രതിഭകളെ ആദരിക്കും….ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ 29 ന്…

യുക്മ റീജിയണൽ ചാമ്പ്യന്മാരായ എച്ച്എംഎയുടെ പ്രതിഭകളെ ആദരിക്കും….ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ 29 ന്…

ജിജോ അരയത്ത്
യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ഹേവാർഡ്‌സ്ഹീത്ത് മലയാളി അസോസിയേഷൻ (HMA) യുടെ ക്രിസ്തുമസ് കരോൾ ഡിസംബർ 22 , വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു ആരംഭിക്കും. എച്ച്എംഎയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 29 വൈകുന്നേരം 4 മണി മുതൽ ഹേവാർഡ്‌സ്ഹീത്ത് ക്ലെയർ ഹാളിൽ വച്ച് നടത്തുന്നതാണ്. യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ലാലു ആന്റണി, സെക്രട്ടറി അജിത്കുമാർ വെണ്മണി എന്നിവർ വിശിഷ്ടാതിഥികളാകും.

എച്ച്എംഎ പ്രസിഡന്റ് ബിജു കൊച്ചുപാലിയത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വർഗീസ് മട്ടമന, പ്രോഗ്രാം കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ ജോൺ, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറർ ബേസിൽ ബേബി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദൻ ദിവാകരൻ, ഷാബു കുര്യൻ, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിൻ, ജിമ്മി പോൾ, ബിജു സെബാസ്റ്റ്യൻ, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മിറ്റി ചെയർമാൻ ബാബു മാത്യു, സ്പോർട്സ് കോ-ഓർഡിനേറ്റർ ജോഷി ജേക്കബ്, ഓഡിറ്റർ ബിജു ഫിലിപ്പ് എന്നിവർ വേദിയിൽ സന്നിഹിതരാകും.

തുടർന്ന് യുക്മയിൽ അംഗത്വം നേടി ആദ്യമായിട്ട് കലാമേളയിൽ പങ്കെടുത്ത് സൗത്ത് ഈസ്റ്റ് റീജിയണൽ ചാമ്പ്യന്മാരായി മാറിയ എച്ച്എംഎയുടെ കലാകാരന്മാർക്കും കലാകാരികൾക്കും വേദിയിൽ സ്വീകരണം നൽകി, മലയാള ചലച്ചിത്ര -സീരിയൽ താരങ്ങളെ കൊണ്ട് പാരിതോഷികങ്ങൾ നൽകി പ്രസ്തുത വേദിയിൽ വച്ച് ആദരിക്കുന്നതാണ്. യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാപ്രതിഭയായി മാറിയ ലെസ്റ്റിൻ സിബിയെയും എച്ച്എംഎ പ്രത്യേകം ആദരിക്കുന്നതായിരിക്കും.

തുടർന്ന് കലാമേളയിൽ പങ്കെടുത്ത പ്രതിഭകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാസന്ധ്യയാണ് ഈ വർഷത്തെ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ സവിശേഷത. ഫുഡ് കമ്മിറ്റി ചെയർമാൻ ബാബു മാത്യുവിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഡിന്നറോട് കൂടി ആഘോഷരാവിന്‌ സമാപനമാകും.


ഡിസംബർ 22 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു നടക്കുന്ന ക്രിസ്തുമസ് കരോളിന്‌ ഐസക് തെയോഫിലീസ്, ജിമ്മി അഗസ്റ്റിനെ, ആന്റോ തോമസ്, ജോയി തോമസ് എന്നിവർ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more