1 GBP =
breaking news

ഹേവാർഡ്‌സ് ഹീത്ത് H.M .A യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും ചലച്ചിത്ര താരങ്ങളുടെ നേതൃത്വത്തിലുള്ള താരസന്ധ്യയും ഇന്ന്….

ഹേവാർഡ്‌സ് ഹീത്ത് H.M .A യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും ചലച്ചിത്ര താരങ്ങളുടെ നേതൃത്വത്തിലുള്ള താരസന്ധ്യയും ഇന്ന്….

ജിജോ അരയത്ത്

യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാർഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്റെ ( H.M .A ) യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 29 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 3.30 മുതൽ ഹേവാർഡ്‌സ്ഹീത്ത് ക്ലെയർ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഉച്ച കഴിഞ്ഞു 3.45ന് ക്രിസ്തുമസ് പാപ്പാക്ക് സ്വീകരണം നൽകും. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് ബിജു കൊച്ചു പാലിയത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വർഗീസ് മട്ടമന, പ്രോഗ്രാം കോർഡിനേറ്റർ സെബാസ്റ്റ്യൻ ജോൺ, വൈസ്. പ്രസിഡന്റ് ജീത്തു മാത്യു, ജോ. സെക്രട്ടറി ജിജോ അരയത്ത്, ട്രഷറർ ബേസിൽ ബേബി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദൻ ദിവാകരൻ, ഷാബു കുര്യൻ, രാജു ലൂക്കോസ് ജിമ്മി അഗസ്റ്റിൻ, ജിമ്മി പോൾ, ബിജു സെബാസ്റ്റ്യൻ, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മിറ്റി ചെയർമാൻ ബാബു മാത്യു, സ്പോർട്സ് കോർഡിനേറ്റർ ജോഷി ജേക്കബ്, ഓഡിറ്റർ ബിജു ഫിലിപ്പ് എന്നിവർ സന്നിഹിതരാകും.
യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ലാലു ആന്റണി, സെക്രട്ടറി അജിത്ത് കുമാർ വെണ്മണി എന്നിവർ മുഖാതിഥികളാകും.

പ്രോഗ്രാം കോർഡിനേറ്റർ സെബാസ്റ്റ്യൻ ജോൺ, വൈസ്. പ്രസിഡന്റ് ജീത്തു മാത്യു എന്നിവർ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകും. തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ ക്രിസ്തുമസ് കരോളിന്‌ നേതൃത്വം നൽകിയ ടീം ക്യാപ്റ്റന്മാരായിരുന്ന ഐസക്ക് തെയോഫിലിക്സ്, ജോയി തോമസ് എന്നിവരെയും ക്രിസ്തുമസ് പാപ്പയായി വേദിയിലെത്തുന്ന ജെയിംസ് പി ജാൻസിക്കും അസോസിയേഷൻ കഴിഞ്ഞ ദിവസം നടത്തിയ ക്രിസ്തുമസ് ട്രീ – പുൽക്കൂട് മത്സര വിജയികളായ സിബി തോമസ്, ജിമ്മി പോൾ, മാത്യൂസ് പി. ജോയ് എന്നിവർക്കും ആദരവ് രേഖപ്പെടുത്തുന്നതാണ്. തുടർന്ന് അസോസിയേഷനിലെ കുട്ടികളുടെ ക്രിസ്തുമസ് കരോൾ ഗാനാലാപനത്തോടെ കലാസന്ധ്യക്ക് തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും. പിന്നീട് യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേളയിൽ പങ്കെടുത്ത് H.M .A യുടെ യശസുയർത്തിയ മുഴുവൻ കലാകാരന്മാർക്കും കലാകാരികൾക്കും വേദിയിൽ സ്വീകരണം നൽകി അനുമോദിക്കുന്നതായിരിക്കും.
തുടർന്ന് ചലച്ചിത്ര സിനിമാ സീരിയൽ രംഗത്തു പ്രശസ്തരായ സാജു കൊടിയൻ, ഉപ്പും മുളകും സീരിയൽ ഫെയിം വർഷ, കോമഡി ഉത്സവ, കോമഡി സർക്കസ് എന്നീ പ്രോഗ്രാമുകളിലൂടെ പ്രശസ്തരായ പ്രമോദ് മാള, അബി ചാത്തന്നൂർ, കലാഭവൻ മണിയുടെ ഡ്യൂപ്പ് എന്നറിയപ്പെടുന്ന കൃഷ്ണകുമാർ തുടങ്ങി നിരവധി കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹാസ്യസന്ധ്യ 2018 എന്ന സ്റ്റേജ്ജ് ഷോ നടത്തപ്പെടുന്നതാണ്. ഫുഡ് കമ്മിറ്റി ചെയർമാൻ ബാബു മാത്യുവിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ക്രിസ്തുമസ് ഡിന്നറോട് കൂടി ആഘോഷരാവിന്‌ സമാപനമാകും. ആഘോഷപരിപാടികൾ യുകെയിലെ പ്രശസ്ത മാഗ്നാവിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. ലിജേഷ് കെ. കുട്ടി പ്രോഗ്രാമിന്റെ ചിത്രങ്ങൾ പകർത്തുന്നതാണ്. സമ്മേളനത്തിന് ജിജോ അരയത്ത് സ്വാഗതവും ദിവാകരൻ കൃതജ്ഞതയും രേഖപ്പെടുത്തും.ഹാളിന്റെ അഡ്രസ്:

ക്ലെയർ ഹാൾ,

പെരിമൗണ്ട് റോഡ്

ഹേവാർഡ്‌സ്ഹീത്ത്

RH163DN

Post Your Comments Here ( Click here for malayalam )

Press Esc to close
show more