1 GBP = 104.37
breaking news

പരിശുദ്ധ പരുമല തിരുമേനിയുടെ 119 മത് ഓർമ പെരുന്നാൾ ക്രോളിയിൽ നവംബർ 7 ന് ഞായറാഴ്ച

പരിശുദ്ധ പരുമല തിരുമേനിയുടെ 119 മത്  ഓർമ   പെരുന്നാൾ ക്രോളിയിൽ നവംബർ 7 ന്  ഞായറാഴ്ച

ക്രോളി: മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ പെരുന്നാൾ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിൽ  നവംബർ 7 ന് ഞായറാഴ്ച രാവിലെ  നടത്തപെടുന്നു.

വെസ്റ്റ് സസ്സെക്സിലെ ക്രോളി   ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിൽ  വികാരി Rev. Fr. Annop Abraham ന്റെ മുഖ്യ കാർമികത്വത്തിൽ 10 മണിക്ക്  വിശുദ്ധ കുർബാനയും തുടർന്ന്  പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തപെടുന്നു.

പെരുന്നാളിൽ ദൈവകൃപ ചൊരിയുന്ന ആത്മീയ അനുഷ്ഠാനങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും പ്രാർഥനാ നിർഭരമായി കത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. അനൂപ് എബ്രഹാം അറിയിച്ചു.

Church address:
Holy Trinity Indian Orthodox Church
Ashdown Drive,
Tilgate, Crawley,
West Sussex,
RH10 5DR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more