1 GBP = 104.01

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ജപ്പാന്‍ തീരക്കടലില്‍ കണ്ടെയ്‌നര്‍ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്‌സ്ജറള്‍ഡ് എന്ന യുദ്ധക്കപ്പലിലെ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് നാവികസേന. അപകടമുണ്ടായ കപ്പലിന്റെ വെള്ളം കയറിയ ഭാഗത്തുനിന്നാണ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം!, കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയോ എന്ന കാര്യം യുഎസ് നാവികസേന ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

തുറമുഖ നഗരമായ യോകുസുകയ്ക്കു 104 കിലോമീറ്റര്‍ അകലെ ശനിയാഴ്ച പുലര്‍ച്ചെയാണു ഫിലിപ്പീന്‍സിന്റെ കൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പലുമായി യുഎസ് യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചത്. 222 മീറ്റര്‍ നീളമുള്ള കണ്ടെയ്‌നര്‍ കപ്പല്‍ ദിശമാറി തിരിയുമ്പോഴാണ് അപകടമുണ്ടായതെന്നു ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ക്യാപ്റ്റന്‍ നിഷേധിച്ചു. അപകടത്തില്‍ കപ്പലിന്റെ ഒരു വശം പൂര്‍ണമായി തകര്‍ന്നതിനാല്‍ കപ്പലിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. അതേസമയം, യുദ്ധക്കപ്പല്‍ എങ്ങോട്ടുള്ള യാത്രയിലായിരുന്നുവെന്നു വ്യക്തമായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more