1 GBP = 103.25
breaking news

തമസോമാ ജ്യോതിർഗമയ……” അന്ധകാരത്തിൽ നിന്നും പ്രകാശമാകുന്ന അറിവിലേക്കുനയിക്കണമേ”എന്ന പ്രാർത്ഥനയോടെ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങൾ നടന്നു…

തമസോമാ ജ്യോതിർഗമയ……” അന്ധകാരത്തിൽ നിന്നും പ്രകാശമാകുന്ന അറിവിലേക്കുനയിക്കണമേ”എന്ന പ്രാർത്ഥനയോടെ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങൾ നടന്നു…

ലണ്ടൻ : ഈ കഴിഞ്ഞ രാവിൽ വർണ്ണാഭമായ ദീപക്കാഴ്ചയോടെ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങൾ ക്രോയ്ഡോണിൽ നടന്നു. ലണ്ടൻ ഹിന്ദുഐക്യവേദി പ്രവർത്തകർ ഒത്തുചേർന്നു ജാതി മത വർഗ്ഗ വർണ്യ വിവേചനമില്ലാതെ ഒരുമയെ സൂചിപ്പിക്കുന്ന രംഗോലിയും അതിനോടൊപ്പം തന്നെ മൺചിരാതുകളിൽ ദീപം തെളിയിച്ചു നന്മയുടെ വെളിച്ചത്തിലേക്കു നയിക്കണമേ എന്നപ്രാർത്ഥനയോടെ ദീപാവലി ആഘോഷിച്ചു.

LHA ഭജന സംഘത്തിന്റെ ഭജനയോടെ ആണ് പരിപാടികൾക്ക് തുടക്കം കുറിച്ചത് അവതാര കീർത്തന ആലാപനത്തിലൂടെ കെന്റിൽ നിന്നുമുള്ള ശ്രീമതി സിന്ധുരാജേഷ്‌ ഭക്തിയുടെ നവ്യാനുഭവം സമ്മാനിച്ചു, ശ്രീമതി ആര്യാ അനൂപ് നടത്തിയ ദീപാവലി പ്രഭാഷണവും വളരെ ഹൃദ്യമായിരുന്നു.

ഈ ആഘോഷങ്ങളോടൊപ്പം മാരത്തോൺ ചരിത്രത്തിൽ 6 മേജർ മാരത്തോൺ പൂർത്തിയാക്കിയ ശ്രീ അശോക് കുമാറിനെ ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുംമുറി ഹരിദാസും, ശ്രീ സദാന്ദൻ ( ഹേവാർഡ്സ്ഹീത്ത് ) എന്നിവർ ചേർന്നു അനുമോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് പ്രചോദനമായി തീരട്ടെ എന്ന് ആശംസിക്കുകയുമുണ്ടായി. തുടർന്ന് ദീപാരാധനയും അന്നദാനവും നടന്നു.

അടുത്തമാസത്തെ സത്സംഗം ഏകാദശി സംഗീതോത്സവം ആയിട്ടാണ് ആഘോഷിക്കുന്നത്, ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം പഞ്ചരത്ന കീർത്തനാലാപനവും ഉള്ള യുകെ യിലെ തന്നെ അപൂർവ്വ ആഘോഷമാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം.

ഇതിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും….
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU


ഹിന്ദുഐക്യവേദിയെ കുറിച്ചറിയുന്നതിനും പ്രവർത്തനങ്ങളിൽ പങ്കാളി ആകുന്നതിനും ഈ പേജ് Like ചെയ്യാൻ മറക്കരുത്…………. London Hindu Aikyavedi Facebook Page
https://www.facebook.com/londonhinduaikyavedi.org/[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more