1 GBP = 104.17

സംഗീതസാന്ദ്രമായ രാവിന് ഇനി ഒരുനാൾകൂടി; ലണ്ടൻ ഹിന്ദുഐക്യവേദിയുടെ നാലാമത് ഏകാദശി സംഗീതോത്സവം നാളെ ക്രോയ്ഡോണിൽ …..

സംഗീതസാന്ദ്രമായ രാവിന്  ഇനി ഒരുനാൾകൂടി; ലണ്ടൻ ഹിന്ദുഐക്യവേദിയുടെ  നാലാമത് ഏകാദശി സംഗീതോത്സവം നാളെ ക്രോയ്ഡോണിൽ …..

ലണ്ടൻ : ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം നാളെ ക്രോയിഡോണിൽ നടക്കും. ലണ്ടൻ ഹിന്ദുഐക്യവേദിയുടെ കുട്ടികളുടെ ഗണപതിസ്തുതിയോടെയാണ് ഈ വർഷത്തെ സംഗീതോത്സവത്തിന് തുടക്കം കുറിക്കുന്നത്. ക്രോയ്‌ഡോണിലെ അനുഗൃഹീത കലാകാരനും ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് ഹണ്ട് വിജയിയുമായ രാജേഷ് രാമന്റെ നേതൃത്വത്തിൽ യുകെയിലെ തന്നെ നൂറോളം കലാകാരന്മാർ അരങ്ങിലെത്തുമ്പോൾ ലണ്ടൻ മലയാളിക്ക് ഏകാദശി സംഗീതോത്സവം കർണാടക സംഗീതത്തിന്റെ വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക. യുകെയിലെ എല്ലാ സംഗീതാസ്വാദകർക്കും സുപരിചിതനാണ് ശ്രീ. സമ്പത് ആചാര്യ. ഈ മണ്ണിലും കർണാടക സംഗീതത്തിന്റെ വേരുകൾ നട്ടു വളർത്തിയതിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ് അദ്ദേഹത്തിനൊപ്പം വയലിനിൽ തന്റെ മാന്ത്രികസപർശം തീർക്കുന്ന ശ്രീ. ദുരൈ ബാലുവും മറ്റുകലാകാരന്മാരും ഒത്തുചേരുമ്പോൾ വീണ്ടും ഒരു സംഗീതസാന്ദ്രമായ രാവിനു സാക്ഷ്യം വഹിക്കുവാനൊരുങ്ങുകയാണ് ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം.

ശ്രീ. ഗുരുവായൂരപ്പന്റെ സന്നിധിയിൽ നടക്കുന്ന ഈ സത്‌സംഗത്തിലേക്ക് എല്ലാ യുകെ മലയാളികളെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാൻ തെക്കുംമുറി ഹരിദാസ് അറിയിച്ചു. ഇതിനോടകം തന്നെ ധാരാളം അന്വേഷണങ്ങൾ ആണ് ഏകാദശി സംഗീതോത്സവത്തെ കുറിച്ച് വന്നിട്ടുള്ളത്. അടുത്ത മാസത്തെ സത്‌സംഗം ധനുമാസ തിരുവാതിരയും മണ്ഡല മകരവിളക്കു മഹോത്സവവുമായിട്ടാണ് ലണ്ടൻ ഹിന്ദുഐക്യവേദി ആഘോഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും
Suresh Babu: 07828137478
Rajesh Raman: 07874002934
Subhash Sarkara: 07519135993
Jayakumar: 07515918523,
Geetha Hari: 07789776536
Diana Anilkumar: 07414553601
വേദി: 731-735, London Road, Thornton Heath, Croydon. CR7 6AU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more