1 GBP = 103.87

ബുക്കർ സമ്മാന പട്ടികയിൽ ആദ്യമായി ഇടം പിടിച്ച് ഹിന്ദി നോവൽ

ബുക്കർ സമ്മാന പട്ടികയിൽ ആദ്യമായി ഇടം പിടിച്ച് ഹിന്ദി നോവൽ

ലണ്ടൻ: ബുക്കർ സമ്മാനത്തിനായുള്ള പ്രാഥമിക പട്ടികയിൽ 13 നോവലുകൾ പ്രഖ്യാപിച്ചു. 11 ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കൃതികളാണ് അവ. നാല് ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യമായി ഹിന്ദിയിൽനിന്ന് വിവർത്തനം ചെയ്ത ഒരു നോവലും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബുക്കർ പ്രൈസ് വെബ്‌സൈറ്റിലെ പ്രഖ്യാപനം വ്യക്തമാക്കുന്നു.

ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡ് എന്ന വിവർത്തനം ചെയ്ത ഹിന്ദി നോവലാണ് പട്ടികയിൽ ഇടം നേടിയത്. രേത് സമാധി എന്നാണ് ഹിന്ദിയിൽ നോവലിന്റെ പേര്. ഭർത്താവിന്റെ മരണശേഷം വിഷാദത്തിലായ 80 വയസ്സുള്ള ഒരു സ്ത്രീയുടെ കഥയാണ് നോവലിൽ വിവരിക്കുന്നത്. 2022 ലെ ബുക്കർ സമ്മാനാർഹമായ കൃതി കണ്ടെത്തുന്നതിന് വേണ്ടിയുള്ള പുസ്തകങ്ങളുടെ നീണ്ട ലിസ്റ്റിലാണ് ഈ ഹിന്ദി നോവലും ഉൾപ്പെട്ടിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു ഹിന്ദി നോവലിന്റെ വിവർത്തനം ബുക്കർ സമ്മാനത്തിനായുള്ള പട്ടികയിൽ ഇടംപിടിക്കുന്നതെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു. ഡെയ്‌സി റോക്ക്‌വെൽ ആണ് ടോംബ് ഓഫ് സാൻഡ് വിവർത്തനം ചെയ്തത്. 50,000 പൌണ്ട് ആണ് ബുക്കർ സമ്മാന തുക. വിവർത്തനം ചെയ്ത പുസ്തകങ്ങൾക്ക് സമ്മാനം ലഭിക്കുമ്പോൾ രചയിതാവിനും വിവർത്തകർക്കും തുക തുല്യമായി വിഭജിക്കപ്പെടും.

2022ലെ ബുക്കർ സമ്മാനത്തിനായുള്ള ഷോർട്ട്‌ലിസ്റ്റ് ഏപ്രിൽ 7ന് ലണ്ടൻ പുസ്തകമേളയിലും വിജയിയെ മെയ് 26ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിലും പ്രഖ്യാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more