1 GBP = 103.12

സ്ത്രീകളെക്കുറിച്ച് ട്രംപിന്റെ മോശം പരാമര്‍ശം; രാജ്യത്തിനാകെ അപമാനമെന്ന് ഹിലരി ക്ലിന്റണ്‍

സ്ത്രീകളെക്കുറിച്ച് ട്രംപിന്റെ മോശം പരാമര്‍ശം; രാജ്യത്തിനാകെ അപമാനമെന്ന് ഹിലരി ക്ലിന്റണ്‍

സെന്റ് ലൂയിസ് (മിസൗറി): യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി സംവാദത്തെ ചൂടുപിടിപ്പിച്ചത് ഡോണള്‍ഡ് ട്രംപിന്റെ വിവാദ വീഡിയോ. സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമര്‍ശം ഉള്‍പ്പെടുന്ന വീഡിയോയാണ് ചര്‍ച്ചയെ ചൂടുപിടിപ്പിച്ചത്. സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് വീണ്ടും ട്രംപ് മാപ്പ് പറഞ്ഞു. എന്നാല്‍, ട്രംപിന്റെ പരാമര്‍ശം രാജ്യത്തിനാകെ അപമാനമായെന്ന് ഹിലരി ക്ലിന്റണ്‍ പറഞ്ഞു. സ്ത്രീകളെ താന്‍ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞു.

സ്ത്രീകളെ കുറിച്ചു നടത്തിയ മോശം പരാമര്‍ശത്തില്‍ താന്‍ ഖേദിക്കുന്നു. അങ്ങനെ പറഞ്ഞതില്‍ തനിക്ക് ഒട്ടും അഭിമാനവും തോന്നുന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയുള്ളു. പ്രവര്‍ത്തിച്ചിട്ടില്ല. ഹിലരിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റണാകട്ടെ അത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ബില്‍ ക്ലിന്റണ്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളാണെുന്നും ട്രംപ് പ്രതികരിച്ചു. അതേസമയം, ഹിലരിയുടെ ഇമെയില്‍ വിവാദം ഓര്‍മിപ്പിച്ച് താന്‍ അധികാരത്തിലെത്തിയാല്‍ അവര്‍ ജയിലില്‍ പോകുമെന്ന് ട്രംപ് പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ വയ്ക്കുമെന്നും ഹിലരി ദേശീയ സുരക്ഷയാണ് അപകടത്തിലാക്കിയതെന്നും ട്രംപ് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more