1 GBP = 103.12

മതരഹിതര്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

മതരഹിതര്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

മതരഹിതര്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അസമത്വം തുടച്ചുനീക്കാനുള്ള പരിശ്രമം ജാതി, മതം, സമുദായം എന്നിവയില്‍ ചുരുക്കരുതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സാമ്പത്തിക സംവരണ ക്വാട്ടയില്‍ കോളജ് പ്രവേശനം വേണമെന്ന മതരഹിതരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാകാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നതാണ് സംവരണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാണ് താനെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more