1 GBP = 103.81

മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടു; പിഎഫ്‌ഐ ഹര്‍ത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി

മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടു; പിഎഫ്‌ഐ ഹര്‍ത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍ത്താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കര്‍ശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കാനും ഉത്തരവിട്ടു. പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചുഅക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം. പൊതുസ്വത്തിനും സ്വകാര്യ സ്വത്തുക്കള്‍ക്കും നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. കേരളത്തില്‍ നടക്കുന്നത് ഉള്‍ക്കൊള്ളാനാകാത്ത സംഭവങ്ങളാണ്. പെട്ടന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more