1 GBP = 103.69

എന്റെ അമ്മയുടെ ചികിത്സക്കായി നാട്ടിൽ ഇനി ആരോടും ചോദിക്കാനില്ല, ഞങ്ങളെ ഒന്നു സഹായിക്കാമോ ഈസ്റ്റർ കാലത്തു ,തൊടുപുഴ സ്വദേശി ശ്രീജിത്തിന്റെ വേദനയിൽ നമുക്കും പങ്കുചേരാം

<strong>എന്റെ അമ്മയുടെ ചികിത്സക്കായി നാട്ടിൽ ഇനി ആരോടും ചോദിക്കാനില്ല, ഞങ്ങളെ ഒന്നു സഹായിക്കാമോ ഈസ്റ്റർ കാലത്തു ,തൊടുപുഴ സ്വദേശി ശ്രീജിത്തിന്റെ വേദനയിൽ നമുക്കും പങ്കുചേരാം</strong>

ടോം ജോസ് തടിയംപാട്

തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി ശ്രീജിത് ശ്രീധരൻ ഫോൺ വിളിച്ചു കരഞ്ഞു പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലൈസിനു കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു. .
പെയിന്റ് പണിക്കാരനായ ശ്രീജിത്തിന് കിട്ടുന്ന പണം കൊണ്ട് അമ്മയെ ചികിൽസിക്കാനും കുടുംബം നോക്കാനും കഴിയുന്നില്ല. കൂടാതെ അനാരോഗ്യ൦കൊണ്ട് ബുദ്ധിമുട്ടുന്ന പ്രായമായ പിതാവും ചികിത്സയുമായി കഴിയുന്നു
തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്.

ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ Chelmsford ,Essex ൽ താമസിക്കുന്ന തൊടുപുഴ മുതലക്കുളം സ്വദേശി ടോമി സെബാസ്റ്റിനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിട്ട് ഇവരെ സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത് എല്ലാവരും ഈസ്റ്റർ ആഘോഷിക്കുന്ന തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മക്കു൦ മകനും ഒരു കൈത്താങ്ങാകാൻ നമുക്കു ശ്രമിക്കാം.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.
ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വർഗ്ഗ, വർണ്ണ, സ്ഥലകാല ഭേദമന്യേ കേരളത്തിലും, യു കെ യിലും നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,13 ,50000 (ഒരുകോടി പതിമൂന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ്, ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more