1 GBP = 103.81

ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കന്നഡ നടന്‍മാരായ ഉദയും അനിലും കൊല്ലപ്പെട്ടു

ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കന്നഡ നടന്‍മാരായ ഉദയും അനിലും കൊല്ലപ്പെട്ടു

രാമനഗരം: സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ കന്നഡ നടന്‍മാരായ അനിലും ഉദയും കൊല്ലപ്പെട്ടു. ബംഗളുരുവില്‍നിന്ന് മുപ്പത്തുകിലോമീറ്റര്‍ അകലെ മഗാദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരു നടന്‍മാര്‍ക്കും ജീവന്‍ നഷ്ടമായത്.

ഹെലികോപ്റ്ററില്‍ നടന്ന സംഘട്ടനത്തിന്റെ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രംഗത്തില്‍ അഭിനയിച്ചിരുന്ന അനിലും ഉദയും ഹെലികോപ്റ്ററില്‍നിന്നു താ!ഴേക്കു ചാടുന്നതായിരുന്നു രംഗം. ഒപ്പം ചാടിയ ദുനിയ വിജയ് കരയിലേക്കു നീന്തിക്കയറി രക്ഷപ്പെട്ടു. ഉദയും അനിലും തടാകത്തിലേക്കു മുങ്ങിത്താ!ഴ്ന്നു. ഇന്നുച്ചക!ഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.

ഷൂട്ടിംഗിനായി സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ഷൂട്ടിംഗിനു മുമ്പായി റിഹേ!ഴ്‌സലും നടത്തിയിരുന്നില്ല. 1980ല്‍ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ജയന്റെ മരണത്തിനിടയാക്കിയതും ഹെലികോപ്റ്റര്‍ അപകടമായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more