1 GBP = 103.97

കനത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം

കനത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി ഉ​യ​ര്‍​ന്നു. നിർത്താതെ തുടരുന്ന മഴയിൽ നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ബെല്‍ജിയത്ത് 11 പേര്‍ മരിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

മ്യൂസ് നദിയില്‍ ഒന്നര മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. നദിക്ക് കുറുകെയുള്ള ഡാം പാലം തകരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സമുദ്രനിരപ്പിന് താഴെയായ നെതര്‍ലന്‍ഡിലും പ്രളയം ബാധിച്ചു. 10000ത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജര്‍മ്മന്‍ സ്റ്റേറ്റുകളായ റിനേലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റിനേ-വെസ്റ്റ്ഫാലിയ എന്നിവടങ്ങളില്‍ പ്രളയം കൂടുതല്‍ ബാധിച്ചത്. നെതര്‍ലന്‍ഡിനെയും പ്രളയം ബാധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more