1 GBP = 103.89

കനത്ത മഴയും ഇടിമിന്നലും; എം 25 എം 23 മോട്ടോർവേകൾ ഭാഗികമായി അടച്ചു

കനത്ത മഴയും ഇടിമിന്നലും; എം 25 എം 23 മോട്ടോർവേകൾ ഭാഗികമായി അടച്ചു

ലണ്ടൻ: കനത്ത മഴയും ഇടിമിന്നലും മൂലം ലണ്ടനിൽ മോട്ടോർവേകൾ ഭാഗികമായി അടച്ചു. കനത്ത മഴയെത്തുടർന്ന് റോഡിൽ പലഭാഗത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ M25, M23 എന്നിവയുടെ ഭാഗങ്ങൾ അടയ്ക്കാൻ നിർബന്ധിതരായി.

ലണ്ടനിലെ റിംഗ് റോഡിൽ ജംഗ്ഷൻ 7 നും 8 നും ഇടയിൽ ആഴത്തിലുള്ള വെള്ളത്തിൽ ഡ്രൈവർമാർ കുടുങ്ങിക്കിടക്കുകയായിരുന്നു, സുരക്ഷിതമായ വഴിയില്ലാത്തതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിക്കിടന്നത്. ജംഗ്ഷൻ 7 മുതൽ ഗാറ്റ്വിക്ക് വിമാനത്താവളത്തിലെത്താൻ ശ്രമിക്കുന്നവർക്ക് ഗതാഗതകുരുക്ക്‌ കാലതാമസമുണ്ടാക്കിയിരുന്നു.

വെയിൽസിൽ നാല് ഇഞ്ച് മഴയാണ് പെയ്തത്. കാലാവസ്ഥാ വിദഗ്ധർ യുകെയുടെ മറ്റ് ഭാഗങ്ങളിൽ കൂടുതൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. യുകെയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ വെയിൽസിന് കനത്ത മഴയും വെള്ളപ്പൊക്കവുമാണ് നേരിടേണ്ടി വന്നത്.

കനത്ത മഴയെത്തുടർന്ന് മേഖലയെ ബാധിച്ചതിനെത്തുടർന്ന് ഗ്ലൗസെസ്റ്റർഷയർ ആശുപത്രിയുടെ സീലിംഗിന്റെ ഒരു ഭാഗം തകരാറിലായി. ആർക്കും പരിക്കേറ്റിട്ടില്ല, മൂന്ന് മണിക്കൂറിന് ശേഷം ആശുപത്രി വീണ്ടും പ്രവർത്തനക്ഷമമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more