1 GBP = 103.96

ഡ്രോൺ ആക്രമണം; 264 യാത്രക്കാരുമായി ഹീത്രൂവിലെക്കെത്തിയ വിർജിൻ അറ്റ്ലാന്റിക് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡ്രോൺ ആക്രമണം; 264 യാത്രക്കാരുമായി ഹീത്രൂവിലെക്കെത്തിയ വിർജിൻ അറ്റ്ലാന്റിക് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലണ്ടൻ: ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് ഗാറ്റ്വിക് വിമാനത്താവളം അടച്ചിട്ടതും, ഭീഷണി നേരിടാൻ സൈന്യമിറങ്ങിയതും ഏറെ വാർത്തയായിരുന്നു. എന്നാൽ ഡ്രോൺ ആക്രമണം അതിശക്തമായ തരത്തിൽ ലണ്ടൻ ഹീത്രു വിമാനത്താവളത്തിലും നടന്നിരുന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 264 യാത്രക്കാരുമായി ഡൽഹിയിൽ നിന്നും ഹീത്രു വിമാനത്താവളത്തിലേക്കെത്തിയ വിർജിൻ അറ്റ്ലാന്റിക് വിമാനം തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് വിർജിൻ അറ്റ്ലാന്റിക്കിന്റെ ബി 787 -9 ഡ്രീംലൈനർ വിമാനം പതിനാലായിരം അടി ഉയരത്തിൽ വച്ച് രണ്ടു ഡ്രോണുകളുടെ ആക്രമണത്തിന് ഇരയായത്. 320 മൈൽ വേഗതയിൽ സഞ്ചരിച്ച വിമാനത്തിന് 90 അടി മാത്രം അകലെ വച്ചാണ് നേർക്ക്നേരെയെത്തിയ ഡ്രോൺ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. മറ്റൊരു ഡ്രോൺ വിമാനത്തിന്റെ ദിശയിൽ നിന്ന് അല്പം താഴെ മാറിയാണ് കണ്ടെത്തിയത്. ലാൻഡിങ്ങിന് തയ്യാറായിരുന്ന വിമാനം, പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് അപകടത്തില്പെടാതെ രക്ഷപ്പെട്ടത്. നേർക്കുനേരെയെത്തിയ ഡ്രോൺ വിമാനത്തിന്റെ എഞ്ചിൻ തകരാറിലാക്കുകയോ വിൻഡ്സ്ക്രീൻ തകർക്കപ്പെടുകയോ ചെയ്യുമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാരുടെ പരാതിയെത്തുടർന്ന് ഏവിയേഷൻ അതോറിറ്റിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

നിയമപ്രകാരം നാന്നൂറ് അടി മാത്രം ഉയരത്തിൽ സഞ്ചരിക്കാവുന്ന ഡ്രോണുകളാണ് പതിനാലായിരം അടി ഉയരത്തിൽ വരെയെത്തിയെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. യുകെ എയർപ്രോക്സ് ബോർഡ് സംഭവം കാറ്റഗറി എയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂ മാനേജരാണ് ഡ്രോണുകളെ ആദ്യം കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more