1 GBP = 103.74
breaking news

ഹീത്രു എയർപോർട്ടിലേക്കുള്ള യാത്രക്ക് ചിലവേറും; 82 മൈൽ ചുറ്റളവിൽ കൺജെക്ഷൻ ചാർജ്ജ് നടപ്പാക്കാൻ ആലോചന

ഹീത്രു എയർപോർട്ടിലേക്കുള്ള യാത്രക്ക് ചിലവേറും; 82 മൈൽ ചുറ്റളവിൽ കൺജെക്ഷൻ ചാർജ്ജ് നടപ്പാക്കാൻ ആലോചന

ലണ്ടൻ: ഹീത്രു എയര്പോര്ട്ടിലേക്ക് സ്വന്തം വാഹനങ്ങളിൽ എത്തിച്ചേരാൻ ഇനി അല്പം ബുദ്ധിമുട്ടേണ്ടി വരും. നാട്ടിലേക്ക് കുടുംബവുമായി യാത്ര പോകുമ്പോൾ എയർപോർട്ടിലേക്ക് പോകുന്നതിനും വരുന്നതിനും മലയാളികളുൾപ്പെടെയുള്ളവർ കൂടുതലും ആശ്രയിക്കുക സ്വകാര്യ വാഹനങ്ങളാണ്. കുട്ടികളും കൂടുതൽ ലഗേജുകളുമായി പോകുന്നവർക്ക് സൗകര്യപ്രദവും സ്വകാര്യ വാഹനങ്ങൾ തന്നെ. എന്നാൽ ലണ്ടൻ നഗരത്തിലെന്ന പോലെ ഹീത്രു എയർപോർട്ടിനടുത്തും കൺജെക്ഷൻ ചാർജ്ജ് നടപ്പിലാക്കാനൊരുങ്ങുകയാണ് സർക്കാർ. ഗതാഗത വകുപ്പ് മന്ത്രി ക്രിസ് ഗെയ്‌ലിങ് ആണ് വാർത്ത പുറത്ത് വിട്ടത്.

ഹീത്രു എയർപോർട്ടിന് 82 മൈൽ ചുറ്റളവിൽ £15 കൺജെക്ഷൻ ചാർജ്ജ് ഏർപ്പെടുത്താനാണ് ആലോചന. എയർപോർട്ട് സീറോ എമിഷൻ സോണിലേക്ക് വരുത്തുന്നതിന് അന്തരീക്ഷ മലിനീകരണതോത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹീത്രു എയർപോർട്ടിന്റെ മൂന്നാം റൺവേ പൂർത്തിയാകുന്നതോടെ ഒരു വർഷം ഏകദേശം 740,000 വിമാനങ്ങളായിരിക്കും കൈകാര്യം ചെയ്യപ്പെടുക. ഇത് നിലവിലുള്ളതിന്റെ അമ്പത് ശതമാനത്തോളം അധികമാണ്. 2050 ആകുമ്പോഴേക്കും ഹീത്രു എയർപോർട്ടിൽ ഒരു വർഷം കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 130 മില്യൺ ആയി മാറും. ഇത് വർദ്ധിച്ച ഗതാഗതക്കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും ഭീഷണിയായി മാറും.

 

എം4 മോട്ടോർവേയിലെ വായു മലിനീകരണത്തോത് ഇപ്പോൾ തന്നെ വളരെ കൂടിയ അളവിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പബ്ലിക് ട്രാൻസ്പോർട്ടുകൾ കൂടുതൽ വ്യാപിപ്പിച്ച് എയര്പോര്ട്ടിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുവാനാണ് സർക്കാർ പദ്ധതിയിടുന്നത്. പുതിയ റയിൽ ലിങ്കുകൾ റെഡിങ്ങിലേക്കും വാട്ടർലൂവിലേക്കും സർക്കാർ പദ്ധതിയിലുണ്ട്. എന്നാൽ കൺജെക്ഷൻ ചാർജ്ജിനെ എതിർത്തും നിരവധിപേർ രംഗത്തുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more