1 GBP = 103.11
breaking news

Heart Attack Stroke| ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ ‘പോളിപിൽ’; പഠനത്തിന്റെ Lancet Report

Heart Attack Stroke| ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ ‘പോളിപിൽ’; പഠനത്തിന്റെ Lancet Report

2001ൽ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു ഹെൽത്ത് കോൺഫറൻസിൽ വെച്ചാണ് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന രക്തത്തിന്റെ കട്ടപിടിക്കൽ ഒഴുവാക്കാൻ സഹായിക്കുന്ന നിരവധി മരുന്നുകൾ ഒരു ഗുളികയിലേക്ക് ക്രോഡീകരിക്കുക എന്ന ചിന്ത ഉരുത്തിരിഞ്ഞത്. ഇതിൽ നിന്നാണ് പോളിപിൽ എന്ന ആശയം ഉണ്ടായത്.

പോളിപിൽ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ പ്രത്യേക ‘ഗുളിക’ വ്യത്യസ്ത മരുന്നുകൾ കൂട്ടിച്ചേർത്ത് തയ്യാറാക്കിയിരിക്കുന്ന ഒന്നാണ്. മൂന്നു തരത്തിലുള്ള മരുന്നുകളുടെ മിശ്രിതമാണ് സാധാരണ പോളിപിൽ എന്ന നാമത്തിലറിയപ്പെടുന്നത്. ദിവസേന ഒരു പോളിപിൽ വീതം കഴിക്കുന്നത് രോഗികളിൽ ഹൃദയാഘാതവും പക്ഷാഘാതവും തടയുന്നതിന് സഹായകമാകുമെന്ന് ഗവേഷകർ കണ്ടെത്തിയതായി ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിലെ മക്ക്മാസ്റ്റർ സർവ്വകലാശാലയാണ് പ്രസ്തുത ഗവേഷണം നടത്തിയത്.

പോളിപില്ലിൽ അടങ്ങിയിരിക്കുന്നത്, രക്തം കട്ട പിടിക്കുന്നത് തടയുന്ന ആസ്പിരിൻ, കൊളസ്ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ, രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്ന് എന്നിവയാണ്. രക്തസമ്മർദ്ദത്തിനെതിരെ പ്രയോഗിക്കുന്ന രണ്ട് മരുന്നങ്കിലും പോളിപില്ലിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

18,000 രോഗികളിലാണ് ഗവേഷകർ ഇത് സംബന്ധിച്ച പഠനം നടത്തിയത്. അവർക്ക് പോളിപില്ലും, പോളിപില്ലിന്റെ ഡമ്മി നൽകിയും യാതൊരു മരുന്നും നൽകാതെയുമാണ് ഗവേഷണം നടത്തിയത്. പോളിപിൽ കഴിക്കുന്നവർക്കിടയിൽ ഹൃദയാഘാതം വരാനുള്ള സാധ്യത 53 ശതമാനവും പക്ഷാഘാതം വരാനുള്ള സാധ്യത 51 ശതമാനവും കുറഞ്ഞുവെന്ന് ഗവേഷകർ കണ്ടെത്തി.

പോളിപിൽ ഉപയോഗിച്ചുള്ള ചികിത്സ നേടിയവരിൽ, ദഹനനാളത്തിലെ രക്തസ്രാവത്തിന്റെ കേസുകൾ മറ്റുള്ളവരെ അപേക്ഷിച്ച് അല്പം കൂടുതലാണന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പെപ്റ്റിക് അൾസറിന്റെ കേസുകളിൽ ഗണ്യമായ കുതിപ്പ് ഉണ്ടായിട്ടില്ല. ഇക്കാരണങ്ങളാൽ കൊണ്ട് ആളുകളിൽ ആസ്പിരിൻ ദിവസേന കഴിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കില്ലായെന്ന് സൂചനയുണ്ട്.

ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വിശകലനം, പോളിപിൽ സംബന്ധമായ മൂന്ന് പ്രധാന പഠനങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളെ അടിസ്ഥാനമാക്കിയതാണ്. അത് പ്രകാരം ആരോഗ്യമുള്ള ആളുകൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും പക്ഷാഘാതങ്ങളും ഉണ്ടാകുന്നത് തടയാൻ പോളിപിൽ നൽകണമെന്ന് അനുകൂലിക്കുന്നവർ നിർദ്ദേശിക്കുന്നു.

പോളിപിൽ ഉപയോഗിച്ച് രോഗികളിലെ ഹൃദയ സംബന്ധമായ അസുഖം കുറയ്ക്കാൻ സാധിക്കുമെന്ന ആശയം 20 വർഷത്തോളമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പോളിപിൽ ഉപയോഗം മൂലം വലിയ ആരോഗ്യ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കുമെന്നതിനുള്ള വ്യക്തമായ തെളിവുകൾ ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു. അത് ലോകത്തിന് മുൻപിൽ നിർദ്ദേശിക്കേണ്ട സമയമായിയെന്ന് മക്ക്മാസ്റ്റർ സർവ്വകലാശാലയിലെ അധ്യാപകനും ഗവേഷണ പ്രബന്ധത്തിന്റെ മുതിർന്ന രചയിതാവുമായ പ്രൊഫസർ സലിം യൂസുഫ് പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം മൂലം രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനോ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ മൂലമുണ്ടാകുന്ന കൊഴുപ്പ് നിക്ഷേപം പരിഹരിക്കാനോ ശരീരം ശ്രമിക്കുമ്പോഴാണ് സാധാരണ രക്തം കട്ട പിടിക്കുന്നത്.

അതിനാൽ രോഗിയ്ക്ക് തങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കാൻ സ്റ്റാറ്റിൻ എന്ന മരുന്നും, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഗുളികകളും, രക്തം കട്ടി പിടിക്കുന്നത് തടയാൻ സഹായിക്കുന്ന ആസ്പിരിനും ഒരുമിച്ച് ഒരു മരുന്നായി ഉപയോഗിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more