1 GBP = 103.84
breaking news

മുളപ്പിച്ച ചെറുപയർ കൊണ്ട് ഒരു ഹെൽത്തി സാലഡ്

മുളപ്പിച്ച ചെറുപയർ കൊണ്ട് ഒരു ഹെൽത്തി സാലഡ്

ആരോഗ്യപ്രദമായ ഒരു വിഭവമാണ് സാലഡ്. സാലഡുകൾ ആരോഗ്യത്തിന് മികച്ചതാണ്. പല തരത്തിലുള്ള സാലഡുകളുണ്ട്. മുളപ്പിച്ച സെഹ്‌റുപയർ കൊണ്ടുള്ള സാലഡ് നിങ്ങൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി വൈകണ്ട. മുളപ്പിച്ച ചെറുപയറിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇതൊരു ഹെൽത്തി സലാഡാണ്. ഇനി എങ്ങനെയാണു ഈഹെൽത്തി സാലഡ് തയാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

  • ചെറുപയർ – 200 ഗ്രാം
  • കാരറ്റ് – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • തക്കാളി – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് – 1 എണ്ണം
  • നാരങ്ങാ നീര് – 1 ടീ സ്പൂൺ
  • മല്ലിയില – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളരി – 1 എണ്ണം (ചെറുത്)

തയാറാക്കുന്ന വിധം

ആദ്യം ചെയ്യേണ്ടത്, തലേന്ന് മുളപ്പിക്കാനായി വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ രാത്രി വാർത്ത് വയ്ക്കുക. രാവിലെ ആകുമ്പോഴേക്കും പയർ മുളിച്ചിട്ടുണ്ടാകും. മുളച്ച ചെറുപയർ ഇഡ്‌ലിത്തട്ടിൽ വച്ച് ആവി കയറ്റുക. ഇനി മറ്റൊരു പാത്രത്തിൽ അരിഞ്ഞ വെള്ളരി, കാരറ്റ്, തക്കാളി, മല്ലിയില, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയർ ചേർത്ത് കൊടുക്കുക. അതിന് ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സാലഡ് ഉത്തമമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more