1 GBP = 104.02

ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണവും ഇന്ന് ; ഗിഫ്റ്റുകള്‍ക്ക് പകരമായി കിട്ടുന്ന പണം ചാരിറ്റിക്കും

ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണവും ഇന്ന് ; ഗിഫ്റ്റുകള്‍ക്ക് പകരമായി കിട്ടുന്ന പണം ചാരിറ്റിക്കും

ഹേവാര്‍ഡ്‌സ്ഹീത്തിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും വിശുദ്ധ കുര്‍ബ്ബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഇന്ന് (ജൂലൈ 7 ) ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് കൃത്യം 2 മണിയ്ക്ക് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും തുടര്‍ന്ന് അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, സീറോ മലബാര്‍ സഭ ഹേവാര്‍ഡ്‌സ്ഹീത്ത്  പ്രീസ്റ് ഇൻ ചാർജ്  റവ ഫാ റോയ് മുത്തുമാക്കല്‍, അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി റവ ഫാ ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാവും.

വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഹേവാര്‍ഡ്‌സ്ഹീത്തിലെ അലെസ് സാറാ ബേസില്‍, അനിറ്റാ ജോയി, ബിയോണാ എല്‍സാ ജിമ്മി, ഡോണ്‍ സിജു ഫിലിപ്പ്, ഹിമാ ജേക്കബ്, മേഘാ ജേക്കബ്, ജസ്മി സജി, സിയോണ്‍ സിബി തുടങ്ങിയ കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കും. പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികള്‍ പ്രസ്തുത ആഘോഷങ്ങളുടെ ഭാഗമായി തങ്ങള്‍ക്ക് ഗിഫ്റ്റുകള്‍ വേണ്ടെന്ന് വയ്ക്കുകയും അതിന് പകരമായി അതിഥികളായെത്തുന്നവര്‍ക്ക് താല്‍പര്യമാകുകയാണെങ്കില്‍ ചെറിയ തുകകള്‍ സംഭാവനയായി നല്‍കുകയും പ്രസ്തുത തുക നാട്ടില്‍ ചാരിറ്റിക്കായി നല്‍കുകയും ചെയ്യുന്നു എന്നതാണ് വലിയ സവിശേഷത.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വിവില്‍സ്ഫീല്‍ഡ് വില്ലേജ് ഹാളില്‍ അതിഥികളായി എത്തുന്നവര്‍ക്ക് സ്‌നേഹവിരുന്നും അതോടൊപ്പം ഹേവാര്‍ഡ്‌സ് ഹീത്തിലെ അനുഗ്രഹീത ഗായകരുടേയും അതോടൊപ്പം യുകെയിലെ തന്നെ പ്രഗത്ഭരായ ഗായകരുടേയും നേതൃത്വത്തില്‍ അണിനിരക്കുന്ന ഗാനസന്ധ്യയോടു കൂടി ആഘോഷ പരിപാടികള്‍ മിഴിവുറ്റതാക്കും. അതിഥികളായി എത്തുന്നവര്‍ ഗിഫ്റ്റുകള്‍ക്ക് പകരമായി വിവില്‍സ്ഫീല്‍ഡ് വില്ലേജ് ഹാളിലൊരുക്കുന്ന ചാരിറ്റി ബോക്‌സിലാണ് താല്‍പര്യമെങ്കില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കേണ്ടത്.

ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ജോഷി കുര്യാക്കോസ്, രാജു ലൂക്കോസ്, ജോയി എബ്രഹാം, ജിമ്മി പോള്‍, സ്മിതാ ജെയിംസ്, ജൂഡി കിംഗ്സ്ലി, സില്‍വി ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി കമ്മറ്റിയും പ്രവര്‍ത്തിച്ച് വരുന്നു.

ടീം മൂണ്‍ലൈറ്റ് കവന്‍ട്രിയുടെ ഇവന്റ് മാനേജ്‌മെന്റ് ടീമാണ് ഡെക്കറേഷന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്, ക്യാമറ, കാറ്ററിംഗ് തുടങ്ങിയ എല്ലാ കാര്യങ്ങളുമായി ആഘോഷപരിപാടികള്‍ വര്‍ണ്ണപകിട്ടാക്കാന്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more