1 GBP = 103.11
breaking news

ഹേവാർഡ്‌സ് ഹീത്തിൽ ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ തിരുന്നാൾ സെപ്തംബർ 10 ന് രാവിലെ 9 മുതൽ വിവിൽസ്ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് .

ഹേവാർഡ്‌സ് ഹീത്തിൽ ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ തിരുന്നാൾ സെപ്തംബർ 10 ന് രാവിലെ 9 മുതൽ വിവിൽസ്ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് .

ജിജോ അരയത്ത്

ഹേവാർഡ്‌സ് ഹീത്ത് സീറോ മലബാർ കാത്തോലീക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ചു ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ തിരുന്നാൾ ഭക്തി നിർഭരമായി സെപ്റ്റംബർ 10 തിയതി ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 .30 വരെ വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടുന്നു .
ഇടവക വികാരി റവ .ഫാ ബിനോയ് നിലയാറ്റിങ്കലിന്റെ നേതൃത്വത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത് .രാവിലെ 9 മണിക് കഴുന്നു വെഞ്ചരിപ്പും , തുടർന്ന് കഴുന്ന് സമർപ്പണവും .9 .45 ന് പ്രസുദേന്തി വാഴ്ച്ചയും തുടർന്ന് കാഴ്ച്ച സമർപ്പണവും വിശുദ്ധ കുർബാനയ്ക്കു മുന്നോടിയായി നടക്കും പിന്നീട് രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന . വിശുദ്ധ കുർബാനയ്ക്കു സീറോ മലബാർ ലണ്ടൻ റീജിയൺ കോ ഓർഡിനേറ്റർ റവ . ഫാ .ടോമി എടാട്ട് മുഖ്യ കാർമികത്വം വഹിക്കും .റവ .ഫാ .മാത്യു വലിയപുത്തൻപ്പുര തിരുന്നാൾ സന്ദേശം നല്കും .

പരിശുദ്ധ കുർബാനയെ തുടർന്ന് ചെണ്ടമേളങ്ങളുടെയും , മുത്തു കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും . വാർഡ് മദ്യസ്ഥരുടെയും തിരു സ്വരൂപവവും വഹിച്ചു കൊണ്ടുള്ള ആഘോഷപൂർവമായാ തിരുന്നാൾ പ്രദക്ഷിണം. പിന്നീട് നേർച്ച വസ്തുക്കളുടെ ലേലം വിളി . അതിനെതുടർന്ന് സ്നേഹ വിരുന്ന് . പിന്നീട് വർണാഭമായ കലാ സാംസ്‌കാരിക പരിപാടികളും അതോടൊപ്പം സമ്മാനദാനവും നടക്കുന്നതായിരിക്കും .ചെറിയൊരു ചായ വിരുന്നോടു കൂടി തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കും . തിരുന്നാൾ ഭക്ത്യദരവോടു കൂടി കൊണ്ടാടുന്നതിനു പരിശുദ്ധ ദൈവമാതാവിന്റെ നൊവേനയും . ജപമാലയും ഇതിനോടകം തന്നെ ഇടവകയിലെ ഓരോ കുടുംബങ്ങളിലുമാരംഭിച്ചു കഴിഞ്ഞു .തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു .

തിരുന്നാൾ നടക്കുന്ന ഹാളിന്റെ അഡ്രസ്സ്

Wivelsfield village hall
RH17 7QH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more