1 GBP = 103.87

കാബിനറ്റ് മന്ത്രിയുടെ മീറ്റിംഗിനിടെ ഇടിച്ചുകയറി കര്‍ഷകര്‍; ലാത്തി വീശി പൊലീസ്

കാബിനറ്റ് മന്ത്രിയുടെ മീറ്റിംഗിനിടെ ഇടിച്ചുകയറി കര്‍ഷകര്‍; ലാത്തി വീശി പൊലീസ്

ഹരിയാനയില്‍ കാബിനറ്റ് മന്ത്രിയുടെ മീറ്റിംഗിനിടെ ഇടിച്ചുകയറി കര്‍ഷകര്‍. പൊലീസ് ബാരിക്കേഡുകള്‍ മറികടന്നുകൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധവുമായി കാബിനറ്റ് മന്ത്രിമൂല്‍ ചന്ദ് ശര്‍മയുടെ മീറ്റിംഗ് തടസപ്പെടുത്താനെത്തിയത്. ലാത്തിച്ചാര്‍ജില്‍ രണ്ട് കര്‍ഷകര്‍ക്ക് പരുക്കേറ്റു.

ഹരിയാനയിലെ ബിലാസ്പുര്‍ പൊലീസ് സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പ്രാദേശിക നേതാക്കളുമായി രാം വിലാസ് ഭവനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. മീറ്റിംഗ് തടസപ്പെടുത്താനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചതെന്നും പൊലീസ് കാര്യക്ഷമമായി ഇടപെട്ടെന്നും ഒഫിസര്‍ ആശിഷ് ചൗധരി പറഞ്ഞു.

ട്രാക്ടറുമായി എത്തിയാണ് ബാരിക്കേഡുകള്‍ ഇടിച്ചിട്ടതെന്നും പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം യോഗം നടത്തരുതെന്ന് തങ്ങള്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നും അത് ലംഘിച്ചാണ് മന്ത്രി യോഗത്തില്‍ പങ്കെടുത്തതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജില്‍ രണ്ട് കര്‍ഷകര്‍ക്ക് പരുക്കേറ്റു. കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അത് നടക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു പ്രതിഷേധക്കാര്‍ പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more