1 GBP = 103.89

ലോകാരോഗ്യ സംഘടനാ എക്‌സിക്യൂട്ടിവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി

ലോകാരോഗ്യ സംഘടനാ എക്‌സിക്യൂട്ടിവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ ലോകാരോഗ്യസംഘടനയുടെ എക്‌സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്. ഇദ്ദേഹത്തെ ഇന്ത്യ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.

മൂന്ന് വർഷമാണ് ബോർഡിന്റെ കാലാവധി. അതിൽ ഒരു വർഷം ആയിരിക്കും ഇന്ത്യൻ പ്രതിനിധി ചെയർമാൻ സ്ഥാനത്ത് ഉണ്ടാകുക. 34 അംഗങ്ങളാണ് ബോർഡിലുള്ളത്. ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങൾ 34 അംഗ ബോർഡിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടു. റഷ്യ, ദക്ഷിണ കൊറിയ, ബ്രിട്ടൻ, ഒമാൻ, ഘാന, ബോട്സ്വാന, ഗിനി-ബിസാവു, മഡഗാസ്‌കർ, കൊളംബിയ എന്നീ രാജ്യങ്ങളും പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷം കാലാവധിയുള്ള ബോർഡിൽ ആരോഗ്യരംഗത്തെ വിദഗ്ധരും ഉണ്ടാകും. ബോർഡിന്റെ പ്രധാന ചുമതല ലോകാരോഗ്യ അസംബ്ലിയുടെ തീരുമാനങ്ങളും നയങ്ങളും നിശ്ചയിക്കുക, ഉപദേശങ്ങളും നിർദേശങ്ങളും നൽകുക എന്നിവയാണ്.

ഡബ്ല്യുഎച്ച്ഒയുടെ 73-ാമത് അസംബ്ലിയിൽ എക്‌സിക്യുട്ടീവ് ബോർഡിൽ ഇന്ത്യയ്ക്ക് പ്രാതിനിധ്യം നൽകാൻ തീരുമാനം എടുത്തിരുന്നു. കഴിഞ്ഞ വർഷം തന്നെ ചെയർമാനായി ഇന്ത്യയുടെ പ്രതിനിധിയെ നിയമിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ തെക്കുകിഴക്കനേഷ്യാ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more