1 GBP = 103.87

ഹാരി രാജകുമാരൻ മേഗന് മിന്നു ചാർത്തി; നവദമ്പതികൾക്ക് ആശംസകളുമായി ലോക ജനത; കൂടുതൽ ചിത്രങ്ങൾ കാണാം

ഹാരി രാജകുമാരൻ മേഗന് മിന്നു ചാർത്തി; നവദമ്പതികൾക്ക് ആശംസകളുമായി ലോക ജനത; കൂടുതൽ ചിത്രങ്ങൾ കാണാം

ലണ്ടന്‍ : നൂറ്റാണ്ടുകളുടെ ആഘോഷമാക്കി ഹാരി രാജക്കുമാരനും ഹോളിവുഡ് താരാസുന്ദരി മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹത്തിന് സാക്ഷ്യം വഹിച്ചു  ബ്രിട്ടണ്‍. വിന്‍സര്‍ കൊട്ടാരത്തിലെ സെന്‍റ് ജോര്‍ജ് ചാപ്പലിലായിരുന്നു രാജകീയ വിവാഹം. എലിസബത്ത് രാജ്ഞിയുൾപ്പടെ ക്ഷണിക്കപ്പെട്ട അറുനൂറോളം അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹമോതിരം കൈമാറി. ഇന്ത്യൻ സമയം വൈകിട്ട് നാലരക്കായിരുന്നു വിവാഹം.

 

രാജകീയമായ ചടങ്ങുകളാൽ സമ്പന്നമായ വിവാഹം ആർഭാടത്തിനോടൊപ്പം തന്നെ പാരമ്പര്യമായ ആഘോഷങ്ങളും സമ്മേളിച്ച ഒന്നായിരുന്നു. രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും ഒത്തുചേര്‍ന്നു തന്നെ ആയിരുന്നു ഹാരിയുടെ വിവാഹവും.

 

ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയും ഭർത്താവ് ഡ്യൂക്ക് ഒഫ് എഡിൻബറോയുമായ ഫിലിപ്പും സഹോദരൻ വില്യമും ഭാര്യ കേറ്റും അടക്കം കുടംബാംഗങ്ങളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുത്തു. ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം ഭാര്യയും ഫാഷൻ ഡിസൈനറുമായ വിക്റ്റോറിയ ബെക്കാം തുടങ്ങിയവരൊക്കെയും വിവാഹത്തിനെത്തിയിരുന്നു. കൂടാതെ അഭിനേതാക്കളായ ഇഡ്രിസ് എൽബാ, ജോർജ് ക്ലൂണി, ഗായകൻ എൽട്ടൻ ജോൺ, ഫുട്ബോള്‍ താരം ഡേവിഡ‍് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ ചാപ്പലിനു മുന്നില്‍ ഒരുലക്ഷത്തിലധികം പേര് ഒത്തുകൂടിയതായും റിപ്പോര്‍ട്ടുക്കളുണ്ട്.

  

ഹൃദയ ശസ്‌ത്രക്രിയയെ തുടർന്ന് മേഗന്‍റെ പിതാവ് തോമസ് മർക്കിൾ എത്താന്‍ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ ഹാരി ചാൾസ് രാജകുമാരനാണ് മേഗന്‍റെ കൈ പിടിച്ച് ചാപ്പലിലെ വിവാഹവേദിയിലെത്തിച്ചത്. ബ്രിട്ടിഷ് ഡിസൈനർ ക്ലെയർ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗൻ മാർക്കിൾ വിവാഹത്തിനെത്തിയത്.2016ലാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം അവസാനം രഹസ്യമായി വിവാഹനിശ്ചയം നടത്തിയിരുന്നു. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more