1 GBP = 103.81

എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷ ചടങ്ങുകളിൽ ഹാരിയും മേഗനും പങ്കെടുത്തേക്കുമെന്ന് സൂചന

എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷ ചടങ്ങുകളിൽ ഹാരിയും മേഗനും പങ്കെടുത്തേക്കുമെന്ന് സൂചന

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ എഴുപതാം ആഘോഷ ചടങ്ങുകളിൽ ഹാരിയും മേഗനും പങ്കെടുത്തേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇരുവർക്കും ക്ഷണം നൽകിയതായാണ് റിപ്പോർട്ട്. രാജ്ഞിക്കും രാജകുടുംബാംഗങ്ങൾക്കുമൊപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിലെ പരമ്പരാഗത രീതിയിൽ ബാൽക്കണിയിലെത്തി ജനങ്ങളെ അഭിവാദനം ചെയ്യുന്നതിലും സെന്റ് പോൾസ് കത്തീഡ്രലിലെ സ്തോത്ര ശുശ്രൂഷയിലും ദമ്പതികൾ പങ്കെടുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

എന്നിരുന്നാലും, രാജകീയ പദവികൾ ഇല്ലാത്ത അംഗങ്ങളായതിനാൽ, ട്രൂപ്പിംഗ് ദി കളർ പോലെയുള്ള നാല് ദിവസത്തെ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ അവരെ ക്ഷണിക്കില്ലെന്നും, ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 2-ന് നടക്കുന്ന പരമ്പരാഗത ഫ്ലൈപാസ്റ്റിനായി ബാൽക്കണിയിലെ നിമിഷം, രാജ്ഞിയെ സംബന്ധിച്ചിടത്തോളം വളരെ ഹൃദ്യമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അവരുടെ ഭരണകാലത്ത് എല്ലാവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന അവസാനത്തെ പ്രധാന ചടങ്ങായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

സസെക്സുകളുടെ സാന്നിധ്യം രാജ്ഞിയുടെ മഹത്വം കൂടുതൽ അർത്ഥപൂർണ്ണമാക്കുമെന്ന് സഹായികൾ വിശ്വസിക്കുന്നു. എന്നിരുന്നാലും, ‘മെഗ്‌സിറ്റ്’ മുതൽ ഹാരിയുടെയും മേഗന്റെയും രാജകുടുംബത്തിനെതിരായ ക്ലെയിമുകൾക്ക് ശേഷം ഇത് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
പോലീസ് സംരക്ഷണം നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തെത്തുടർന്ന് കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന് ഹാരി നേരത്തെ പറഞ്ഞിരുന്നു. സുരക്ഷയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ ഹാരി ചടങ്ങിൽ നിന്ന് പിന്മാറിയേക്കുമെന്ന് കരുതുന്നവരും കുറവല്ല.

ഭാവി യാത്രാ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇപ്പോൾ കഴിയില്ലെന്ന് സസെക്സുകളുടെ വക്താവ് തിങ്കളാഴ്ച ടെലിഗ്രാഫിനോട് പറഞ്ഞു. നെതർലാൻഡ്‌സിലെ ഇൻവിക്‌റ്റസ് ഗെയിംസിന്റെ തുടക്കത്തിനായി ഹേഗിലേക്ക് പോകുന്നതിന് മുമ്പ് സസെക്‌സിലെ ഡ്യൂക്കും ഡച്ചസും കഴിഞ്ഞയാഴ്ച വിൻഡ്‌സറിലേക്ക് രാജ്ഞിയെ സന്ദർശിച്ചിരുന്നു. വളരെ സൗഹാർദ്ദപരമായ രഹസ്യ മീറ്റിംഗിൽ സമീപ ഭാവിയിൽ തന്റെ കൊച്ചുമക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും കാണണമെന്ന ആവശ്യം രാജ്ഞി അറിയിച്ചിരുന്നു. വളരെ സൗഹാർദ്ദപരവും അവിശ്വസനീയമാംവിധം ഊഷ്മളവുമായിരുന്നു രാജ്ഞിയും ഹാരിയും മേഗനും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് മുതിർന്ന രാജകീയ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more