ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മാർക്കിളും സാൻഡ്രിംഗ്ഹാമിൽ ചാൾസ് രാജാവിനും മറ്റ് രാജകുടുംബത്തിനുമൊപ്പം ക്രിസ്മസ് ആഘോഷിക്കാനുള്ള ക്ഷണം സ്വീകരിക്കുമെന്ന് സൂചന. കാലിഫോർണിയയിൽ മേഗൻ മാർക്കലിനും അവരുടെ രണ്ട് മക്കളായ ആർച്ചി, 4, ലിലിബെറ്റ്, 2 എന്നിവരോടൊപ്പം താമസിക്കുന്ന സസെക്സ് ഡ്യൂക്ക് ചൊവ്വാഴ്ച തന്റെ പിതാവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രാജാവുമായി ഫോണിൽ സംസാരിച്ചിരുന്നു.
സസെക്സും രാജാവും തമ്മിലുള്ള ദുർഘട ബന്ധത്തിൽ ഈ സംഭാഷണം ഒരു വഴിത്തിരിവായിരിക്കുമെന്ന് കൊട്ടാര വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടനിൽ ഉത്സവ സീസൺ ചെലവഴിക്കാനുള്ള ക്ഷണം സ്വീകരിക്കാൻ ദമ്പതികൾ തയ്യാറാകുമെന്ന സൂചനകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വേനൽക്കാലത്ത് സ്‌കോട്ട്‌ലൻഡിലെ ബാൽമോറലിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ അവർ തയ്യാറാണെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്.
ചാൾസ് രാജാവിനൊപ്പം സമയം ചെലവഴിക്കാനുള്ള ക്ഷണം സസെക്സുകൾ നിരസിക്കുമെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് മറ്റൊരു ഉറവിടം മാധ്യമങ്ങളോട് പറഞ്ഞു. ചാൾസ് രാജാവ് തന്റെ കൊച്ചുമക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചില കൊട്ടാരവൃത്തങ്ങൾ പറയുന്നു. രാജാവും മകനും തമ്മിലുള്ള മറ്റൊരു ഫോൺ കോൾ വരുന്ന ആഴ്‌ചയ്‌ക്കായി പ്ലാൻ ചെയ്‌തിരിക്കുന്നതായി മനസ്സിലാക്കുന്നു.
ഹാരി രാജകുമാരനും മേഗൻ മാർക്കിളും അവസാനമായി ക്രിസ്മസ് ചെലവഴിച്ചത് 2018 ൽ സാൻഡ്രിംഗ്ഹാമിലാണ്. അതേസമയം ഏതു ക്ഷണം സ്വീകരിച്ചാലും സസ്സെക്‌സുകൾക്ക് ഉയർന്ന സെക്യൂരിറ്റി സംവിധാനം ഒരുക്കണമെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങൾ നിർദ്ദേശിച്ചു.
ബ്രിട്ടനിൽ വസതി ഇല്ലെങ്കിൽ, മതിയായ സംരക്ഷണമുള്ള ഒരു വസതിയിൽ താമസിക്കാൻ സസെക്സുകൾക്ക് ചാൾസ് രാജാവിൽ നിന്നോ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നോ ഔപചാരിക ക്ഷണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ മാർച്ചിൽ, ഹാരിയും മേഗനും വിൻഡ്‌സറിലെ അവരുടെ വസതിയായ ഫ്രോഗ്‌മോർ കോട്ടേജ് ഒഴിയാൻ ചാൾസ് രാജാവ് അഭ്യർത്ഥിച്ചിരുന്നു. ജൂലായിൽ അവർ പൂർണമായും മാറിത്താമസിച്ചു.
ഹാരി രാജകുമാരൻ യുകെയിലായിരിക്കുമ്പോൾ പോലീസ് സംരക്ഷണത്തിന്റെ പ്രയോജനം ലഭിക്കില്ല, ഇത് പിൻവലിക്കാനുള്ള ആഭ്യന്തര ഓഫീസിന്റെ തീരുമാനത്തെ തുടർന്നാണിത്.
എന്തെങ്കിലും അഭ്യർത്ഥനകൾ ലഭിച്ചാൽ, ഹ്രസ്വ സന്ദർശനങ്ങൾക്കായി രാജകുമാരന്റെ താമസസൗകര്യവും സെക്യൂരിറ്റി സംവിധാനവും ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന് രാജകുടുംബത്തിന്റെ സഹായികൾ പറഞ്ഞു.
ബ്രിട്ടനിലെ ചാൾസ് രാജാവിനൊപ്പം സമയം ചെലവഴിക്കാനുള്ള ക്ഷണങ്ങൾ സസെക്സുകൾ സ്വീകരിക്കുമെന്ന വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത് സമീപ വർഷങ്ങളിൽ തകരാറിലായ ബന്ധങ്ങൾ നന്നാക്കാൻ രാജകുടുംബം ശ്രമിക്കുന്നു എന്നാണ്.
സസെക്‌സിന്റെ മക്കളായ ആർച്ചിയും ലിലിബെറ്റും ചാൾസ് രാജാവിനൊപ്പം വളരെ കുറച്ച് സമയം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്, അവർ ഒരിക്കലും അവരുടെ മുത്തച്ഛനോടൊപ്പം ക്രിസ്മസ് ചെലവഴിച്ചിട്ടില്ല എന്നതും കൂടിച്ചേരലുകൾക്ക് മുൻകൈ എടുക്കുംനത്തിന് കാരണമാകുന്നുണ്ട്.
click on malayalam character to switch languages