1 GBP = 104.27
breaking news

വിവാഹാഭ്യർത്ഥന നിരസിച്ചു, 24കാരിയെ യുവാവ് വെടിവച്ചു കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ചു, 24കാരിയെ യുവാവ് വെടിവച്ചു കൊന്നു

ന്യൂഡൽഹി: വിവാഹാഭ്യർത്ഥന നിരസിച്ചതിന് 24കാരിയെ യുവാവ് വെടിവച്ചു കൊന്നു. വടക്കൻ ഡൽഹിയിലെ അശോക് വിഹാറിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. ഗുരുഗ്രാമിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്ന പെൺകുട്ടിയെയാണ് മുപ്പതുകാരനായ ഹരീഷ് ശർമ്മ കൊലപ്പെടുത്തിയത്.

കൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. തന്റെ ആവശ്യം പെൺകുട്ടി സ്ഥിരമായി നിരസിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹരീഷ് പൊലീസിനോട് പറഞ്ഞു. പ്രാദേശികമായി നിർമ്മിച്ച തോക്ക് ഉപയോഗിച്ചാണ് കൊല നടത്തിയത്. കൃത്യത്തിന് 20 ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് 45,000 രൂപയ്‌ക്കാണ് തോക്ക് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 വർ‌ഷമായി പെൺകുട്ടിയുടെ അയൽക്കാരനാണ് ഹരീഷ് ശർമ്മ. നിശാപാർട്ടികളിലും മറ്റും സംഗീത ഉപകരണങ്ങൾ വായിക്കുന്ന ജോലി ചെയ്‌തു വരികയായിരുന്നു ഇയാൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more