1 GBP = 103.12

BREAKING NEWS:നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ചനിലയില്‍

BREAKING NEWS:നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ചനിലയില്‍

നെയ്യാറ്റിന്‍കര കൊലപാതകക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ചനിലയില്‍. നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്‍പില്‍ തള്ളിട്ട് കൊന്ന കേസില്‍ ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വാഹനം വരുന്നത് കണ്ട ഡി.വൈ.എസ്.പി സനലിനെ മനപ്പൂര്‍വം തള്ളിയിട്ട് അപായപ്പെടുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയത്. ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയതായും അന്വേഷണ സംഘം പറയുകയുണ്ടായി. ഇദ്ദേഹം എപ്പോഴാണ് കേരളത്തില്‍ തിരിച്ചെത്തിയതെന്ന് വ്യക്തമല്ല.

അതിനിടെ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സനല്‍കുമാറിന്റെ ഭാര്യ വിജി ഉപവാസ സമരം തുടങ്ങിയിരുന്നു. ദൈവത്തിന്‍റെ വിധി നടപ്പായെന്ന് വിജി പ്രതികരിച്ചു. ഡി.വൈ.എസ്.പിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more