1 GBP = 103.70

ഡിവൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യ; മരണത്തിനു മുന്‍പ് മകന്റെ കുഴിമാടത്തിനു മുകളില്‍ ജമന്തിപ്പൂവ് സമര്‍പ്പിച്ചു, ഇളയമകനെ നന്നായി നോക്കണം, സോറി എന്ന് ആത്മഹത്യക്കുറിപ്പ്

ഡിവൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യ; മരണത്തിനു മുന്‍പ് മകന്റെ കുഴിമാടത്തിനു മുകളില്‍ ജമന്തിപ്പൂവ് സമര്‍പ്പിച്ചു, ഇളയമകനെ നന്നായി നോക്കണം, സോറി എന്ന് ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം:  സനല്‍ വധക്കേസിലെ പ്രതിയായ  ഡിവൈ.എസ്.പി ഹരികുമാർ കല്ലമ്പലത്തെ വീട്ടില്‍ ജീവനോടുക്കിയെന്ന വാര്‍ത്ത പോലീസിനും നാട്ടുകാര്‍ക്കും ഒരുപോലെ ഞെട്ടലുളവാക്കുന്നതായിരുന്നു.അതുപോലെതന്നെ ഹരികുമാറിന്‍റെ വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ് ഒരു ചോദ്യചിഹ്ന്നമായി.  ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാർ സ്വന്തം മകനു സമർപ്പിച്ച അവസാന പുഷ്പമായിരിക്കാമെന്ന ചിന്തയിലാണ് എല്ലാവരും. ക്യാന്‍സര്‍ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാർ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാർ പറയുന്നു. ഹരികുമാർ ധരിച്ച ടി ഷർട്ടിൽ നിന്നു കണ്ടെത്തിയ കുറിപ്പിൽ മകനെ നന്നായി നോക്കണം, സോറി എന്നെഴുതിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പിൽ ഹരികുമാർ എഴുതിയിരുന്നത്.  കൈയക്ഷരം ഹരികുമാറിന്റേതാണോയെന്ന് പരിശോധിച്ചു വരികയാണ് ഹരികുമാറിനെ ഇന്നലെ സംസ്കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.

ദേവനന്ദനം എന്ന സ്വന്തം വീടിന് പുറകിൽ പട്ടികൂടിനോടു ചേർന്നാണ് ഡിവൈ. എസ്.പി തൂങ്ങിമരിച്ചത്. തേങ്ങാപ്പുര.കൃഷിപണിക്കുള്ള സാധനങ്ങളും തടിയും മറ്റും ഇവിടെയാണ്.മതിലിനോട് ചേർന്ന് ഹോളോബ്രിക്സിൽ പണിത ചായ്പിന്റെ അലുമിനിയം മേൽക്കൂരയുടെ ഇരുമ്പ് പൈപ്പിലാണ് തൂങ്ങിയത്. ഫോറൻസിക് വിദഗ്ദ്ധർ വിരലടയാളങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ, ഡിവൈ.എസ്.പി ജീവനൊടുക്കിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

നാട്ടിലും അന്യനാട്ടിലും ഉള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരവേ കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന പൂട്ടിക്കിടന്ന വീട്ടിലേയ്ക്ക് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഡിവൈ എസ്.പി ഹരികുമാര്‍ എങ്ങനെ എത്തി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വീടിന്റെ എല്ലാ കോണുകളിലും സിസി ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ഹരികുമാര്‍ എത്തുന്ന ദൃശ്യങ്ങള്‍ പതിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്.തിങ്കളാഴ്ച വൈകിട്ടു തന്നെ ഹരികുമാര്‍ ഈ വീട്ടില്‍ എത്തിയിരിക്കാമെന്നാണ് നിഗമനം. ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ചായ്പിലേയ്ക്ക് പോകുന്ന ഭാഗത്തും കാമറയുണ്ട്. ഇതും പോലീസ് പരിശോധിച്ചു വരികയാണ്.

ഇതിനിടെ, ഹരികുമാറിന്റെ സഹായിയായ ബിനുവിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. നെയ്യാറ്റിങ്കര്‍ സനല്‍കുമാര്‍ കൊലക്കേസില്‍ കീഴടങ്ങിയ പ്രതി ബിനുവിന്റെ മൊഴി പുറത്ത്. തുടര്‍ച്ചയായ യാത്ര ഡിവൈഎസ്പി ഹരികുമാറിനെ അവശനാക്കിയിരുന്നുവെന്നും ഒരിടത്തും തങ്ങാതെ കര്‍ണാടകയിലുള്ള ധര്‍മ്മസ്ഥലവരെ എത്തിയിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. ഹരികുമാറിന്റെ ആത്മഹത്യക്ക് ശേഷം ഇന്നലെ രാത്രിയോടെയാണ് സുഹൃത്ത് ബിനുവും ഡ്രൈവറായിരുന്ന രമേശും പോലീസില്‍ കീഴടങ്ങിയത്.

സംഭവത്തിന് ശേഷം രക്ഷപെട്ട ഹരികുമാര്‍ ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലേക്ക് ആയിരുന്നു. തുടര്‍ന്ന് അഭിഭാഷകനേയും കണ്ടിരുന്നു. അപകടമരണമായതിനാല്‍ ജാമ്യം കിട്ടുമെന്ന് കരുതിയാണ് ഒളുവില്‍ പോയത്. സ്ഥിരമായി താമസിക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല. പ്രമേഹ രോഗികൂടിയായ ഹരികുമാറിനെ യാത്ര അവശനാക്കിയിരുന്നുവെന്നും ബിനു പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആരോഗ്യം മോശമാകുന്നത് കണ്ടാണ് തിരികെ കേരളത്തിലേക്ക് എത്തിയത്. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി ബിനു മൊഴി നല്‍കി. എന്നാല്‍, പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴങ്ങൊന്‍ തീരുമാനിച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. യാത്രയില്‍ ഉടനീളം നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്പി പറഞ്ഞിരുന്നുവെന്ന് ഹരികുമാര്‍ പറഞ്ഞു. ഇരുവരും ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കല്ലമ്പലത്തെ ഹരികുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. പിറ്റേന്ന് ഹരികുമാറിന്റെ മരണവാര്‍ത്തയറിഞ്ഞ് ഇരുവരും ഒഴിവില്‍ പോകുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more