1 GBP = 99.33
breaking news

മാഞ്ചസ്റ്റർ മലയാളി ഹരികുമാറിൻ്റെ അമ്മ രാജമ്മ നാട്ടിൽ നിര്യാതയായി.

മാഞ്ചസ്റ്റർ മലയാളി ഹരികുമാറിൻ്റെ അമ്മ രാജമ്മ നാട്ടിൽ നിര്യാതയായി.

ഗ്രെറ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്യുണിറ്റിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളും  മുൻ ജനറൽ സെക്രട്ടറിയുമായ  ഹരികുമാർ കെ.വി യുടെ  മാതാവ് കോട്ടയം മൂലേടം  വിജയ ഭവനിൽ  പരേതനായ   കുട്ടപ്പൻ പിള്ളയുടെ പത്നി  രാജമ്മ (82) ഇന്നലെ നാട്ടിൽ നിര്യാതയായി. പരേത കായംകുളം കാരുവേലിൽ കുടുംബാംഗമാണ്. മക്കൾ ജയശ്രീ വാസുദേവന്‍ നായര്‍, വിജയകുമാരി പത്മകുമാർ, രാധാകൃഷ്ണൻ, ഹരികുമാർ (യുകെ), മരുമക്കൾ ഭാസ്കരൻനായർ, പത്മകുമാർ, രേഖ രാധാകൃഷ്ണൻ, ബിന്ദു ഹരികുമാർ (യുകെ)

സംസ്കാരം ഇന്ന് (25/11/2020) ഉച്ചകഴിഞ്ഞ് 1.30 ന് സ്വഭവനത്തിൽ വച്ച് നടത്തുന്നതാണ്.

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more