1 GBP = 103.82
breaking news

ഹരിശ്രീധരൻ നായരുടെ കുടുംബത്തെ സഹായിക്കാനായി യുകെ മലയാളികളോട് അഭ്യർത്ഥിച്ച് യുക്മ ദേശീയ സമിതി…

ഹരിശ്രീധരൻ നായരുടെ കുടുംബത്തെ സഹായിക്കാനായി യുകെ മലയാളികളോട് അഭ്യർത്ഥിച്ച് യുക്മ ദേശീയ സമിതി…

കഴിഞ്ഞ ആഴ്ചയിൽ യു കെയിൽ ലണ്ടനിൽ  മരണമടഞ്ഞ ഹരി ശ്രീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാനായി ബന്ധപ്പെട്ടവർ യുക്മയെ സമീപിച്ചിട്ടുണ്ട്. ആയതിനാൽ അംഗ അസോസിയേഷൻ ഭാരവാഹികൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായ ഹരിയുടെ കുടുംബത്തെ സഹായിക്കുവാൻ മുന്നിട്ടിറങ്ങണമെന്ന് യുക്മ ദേശീയ നിർവ്വാഹക സമിതിയുടെ പേരിൽ പ്രസിഡന്റ് മനോജ് കുമാർ പിള്ള സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ അഭ്യർത്ഥിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോകാതെ ഇവിടെത്തന്നെ അടക്കം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ഹരിയുടെ ഭാര്യയും മക്കളും നാട്ടിൽ നിന്നും മരണത്തിന് മുൻപ് തന്നെ ഇവിടെ എത്തിയിരുന്നു. വർഷങ്ങളായി യു കെയിൽ ഹരി ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ സെപ്റ്റംറ്റംബറിൽ  മകളുടെ വിവാഹാവശ്യത്തിന് നാട്ടിൽ പോയിട്ട് തിരികെ വന്ന് താമസിയാതെയാണ് മരണമടഞ്ഞത്.വിവാഹം നടത്തിയതിന് വലിയൊരു സാമ്പത്തിക ബാധ്യതയും ഹരിയുടെ കുടുംബത്തിന് ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിക്കുവാൻ തങ്ങളാൽ കഴിയുന്ന രീതിയിൽ എല്ലാ അംഗ അസോസിയേഷൻ ഭാരവാഹികളും മറ്റുള്ളവരും പ്രത്യേകം താല്പര്യമെടുക്കണെന്ന് യുക്മ നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുവാൻ കുടുംബാംഗങ്ങൾ ചുമതലപ്പെടുത്തിയിട്ടുള്ള കാർമൽ ഗാസ്പർ മിറാൻഡയുടെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

Name – Carmel Gaspar Miranda

Sort Code – 30 – 01 – 28

Account Number – 75958718

Bank – HSBC Southall Branch,

45 South Road,

Southall, Middlesex,

UB1 1SW, UK.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more