1 GBP = 104.22
breaking news

എല്ലാവർക്കും യുക്മ ദേശീയ സമിതിയുടെ ഓണാശംസകൾ…

എല്ലാവർക്കും യുക്മ ദേശീയ സമിതിയുടെ  ഓണാശംസകൾ…

സമുദ്ധിയുടെയും നന്മയുടെയും ഉണർത്തുപാട്ടുകളുമായിവീണ്ടുമൊരു തിരുവോണം വന്നെത്തിക്കഴിഞ്ഞു.  ലോകമെങ്ങുമുള്ള മലയാളികൾ വളരെയധികം ആഹ്ളാദത്തിലും, സന്തോഷത്തിലും, ആഘോഷത്തിരക്കുകളിലുമാണ്.

യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്ന സാഹചര്യത്തിൽ യുകെയിലെമ്പാടും  ഓണാഘോഷം വിപുലമായ രീതിയിൽ ഒറ്റക്കും കൂട്ടായും ആഘോഷിക്കുകയാണ്.എല്ലാ അസോസിയേഷനുകളും ചെറുതും വലിയതുമായി ഇന്നും വരുന്ന ദിവസങ്ങളിലുമായി ഓണാഘോഷം സംഘടിപ്പിക്കുന്ന തിരക്കിലാണ്, അതിൻ്റെ സന്തോഷത്തിലുമാണ്.

കോവിഡിൻ്റെ നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയ കാലങ്ങൾക്ക് ശേഷം  എല്ലാവർക്കും ഒരുമിച്ച് കൂടുവാനും പുതിയതായി യുകെയിലേക്ക് എത്തിച്ചേർന്നിരുക്കുന്നവരെ സ്വീകരിക്കാനും പരസ്പരം പരിചയപ്പെടുവാനുമുള്ള വലിയ അവസരമാണ് ഓണാഘോഷ പരിപാടിയിലൂടെ സംജാതമാകുന്നത്.

ലോകത്തിൽ പലയിടത്തും നമ്മൾ പിറന്ന മണ്ണിലും കോവിഡ് ഇപ്പോഴും ഭീതി പടർത്തുന്നുണ്ട്. എന്നിരുന്നാലും നമ്മൾ മലയാളികൾക്ക് ഓണമാഘോഷിക്കാതിരിക്കാനാവില്ല. ശ്രദ്ധയോടെയും സുരക്ഷിതവുമായി ഈ ഓണം നമുക്കാഘോഷിക്കാം.

എല്ലാവർക്കും യുക്മ ദേശീയ സമിതിയുടെ ഐശ്വര്യവും സമൃദ്ധി നിറഞ്ഞതുമായ സ്നേഹത്തോടെയുള്ള ഓണാശംസകൾ. യുക്മ ന്യൂസ് ടീമും എല്ലാ വായനക്കാർക്കും സന്തോഷം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more