1 GBP = 103.12

മാഞ്ചസ്റ്റർ സെൻറ്.തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കലിന് ജന്മദിനാശംസകൾ…..

മാഞ്ചസ്റ്റർ സെൻറ്.തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കലിന് ജന്മദിനാശംസകൾ…..

മാഞ്ചസ്റ്റർ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മാഞ്ചസ്റ്റർ സെൻറ്.തോമസ് ദി അപ്പോസ്തൽ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കലിന് ഇടവകാംഗങ്ങൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങി നാനാതുറയിലുള്ള എല്ലാവരും ജന്മദിനാശംസകൾ നേരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി യുകെയിൽ മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ്റെ ഡയറക്ടറായി ജോസച്ചൻ പ്രവർത്തിച്ചുവരുന്നു. 

1956 ജൂലൈ 12ന് അറക്കുളം അഞ്ചാനിക്കൽ പരേതരായ ദേവസ്യ റോസമ്മ ദമ്പതിമാരുടെ മകനായി ജനിച്ചു. അച്ചന് 11 സഹോദങ്ങളുണ്ട്. 1982 ഡിസംബർ 30 ന് പാലാ രൂപതാ വൈദികനായി പട്ടം സ്വീകരിച്ചു. തുടർന്ന് പൂഞ്ഞാർ, കടപ്ലാമറ്റം തുടങ്ങിയ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയും തുടർന്ന് ചൂണ്ടച്ചേരി, എടപ്പാടി തുടങ്ങിയ ഇടവകളിൽ വികാരിയായും സേവനമനുഷ്ടിച്ചു. ഭരണങ്ങാനം സെൻ്റ്. മേരീസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ, കെ എസ് റ്റി ചെയർമാൻ, കെ, സി, ബി, സി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി, കരിസ്മാറ്റിക് നാഷണൽ സർവീസ് ടീം ചെയർമാൻ, തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച  ജോസച്ചൻ നീലൂർ ഹൈസ്ക്കൂൾ പ്രിൻസപ്പൽ സ്ഥാനത്ത് സേവനമനുഷ്ടിച്ച ശേഷമാണ്. യുകെയിലെത്തിച്ചേർന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഫാമിലി അപ്പസ്തോലിൻ്റെ ചുമതല  രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ജോസച്ചനെയാണ്  ഏല്പിച്ചിരിക്കുന്നത്. നിലവിൽ ന്യൂകാസിൽ മിഷൻ്റെ അധിക ചുമതലയും  ജോസച്ചൻ നിർവഹിച്ചു വരുന്നു. രൂപതയിൽ പുതിയതായി സ്ഥാപിക്കാനുദ്ദേശിക്കുന്ന പിതൃവേദിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും രൂപതാദ്ധ്യക്ഷൻ ജോസച്ചനെയാണ്  ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇടവകാംഗങ്ങളുടെ ദൈനംദിന ആത്മീയ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട്  എല്ലാവരുമായി നല്ലൊരു ബന്ധം കാത്ത് സൂക്ഷിക്കുവാൻ അച്ചൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. മിഷനെയും ഇടവക ജനങ്ങളെയും ആദ്ധ്യാത്മികമായി ഉയർത്താനും ശകതിപ്പെടുത്താനും നിരവധിയായ പ്രവർത്തനങ്ങളാണ് ജോസച്ചൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പോലും കഴിഞ്ഞ ദിവസം സമാപിച്ച മാഞ്ചസ്റ്റർ തിരുനാൾ ആഘോഷങ്ങൾ അച്ചൻ്റെ ആദ്ധ്യാത്മിക സംഘാടക മികവ് തെളിയിക്കുന്നു.

നല്ലൊരു ഗായകൻ, സംഘാടകൻ, ഏതു കാര്യത്തിലും വലിയ പ്രതിബദ്ധതയോടെയുള്ള നിസ്തുല സേവനം. കാരുണ്യത്തിൻ്റെ മുഖം,കരുതലുള്ള വ്യക്തിത്വം,തീഷ്ണത നിറഞ്ഞ കർമ്മയോഗി,മടുപ്പും മടിയുമില്ലാത്ത നേതൃത്വ ശൈലി, തളരാത്ത ആത്മീയ പോരാട്ടം, വലിയ സൗഹൃദ ബന്ധങ്ങൾ, ഉന്നതമായ കാര്യദർശനവും കാഴ്ച്ചപ്പാടുമുള്ള ധ്യാനഗുരു തുടങ്ങി ഒരു ആദ്ധ്യാത്മിക ആചാര്യനു വേണ്ട എല്ലാ ഗുണവിശേഷങ്ങളും നിറഞ്ഞ സവിശേഷ വ്യക്തിത്വമാണ് ഫാ. ജോസ് അഞ്ചാനിക്കൽ.

ബഹുമാനപ്പെട്ട ജോസച്ചന് യുക്മ ദേശീയ സമിതിയും, യുക്മ ന്യൂസ് ടീമും പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more