1 GBP = 104.01

“ഈ ലോകം നമ്മുടേത്” പുതുവർഷപ്പുലരിയിൽ നവലോക നിർമ്മിതിക്കായി കൈകോർക്കാം

“ഈ ലോകം നമ്മുടേത്” പുതുവർഷപ്പുലരിയിൽ നവലോക നിർമ്മിതിക്കായി കൈകോർക്കാം

എഡിറ്റോറിയൽ

ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു….
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങൾ
നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്…..
കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും കയ്യിൽ കരുതിവച്ചിട്ടുണ്ടാവാം…

ഏറെ പ്രതീക്ഷയോടെ കണ്ട 2018  നൊമ്പരങ്ങൾ സമ്മാനിച്ചാണ് കടന്ന് പോയത്. ലോകമലയാളികളെ സംബന്ധിച്ച് ഒത്തൊരുമയുടെ കാലമായിരുന്നു എന്നും പറയാം. പ്രളയം സൃഷ്ടിച്ച ശൂന്യതയിൽ തകരാതെ നിശ്ചയദാർഢ്യത്തോടെ ലോക മലയാളികൾ മുന്നേറിയത് നാം പിറകോട്ടല്ല എന്ന് കാണിച്ചു കൊണ്ടാണ്. എന്നാൽ ഈ ആവേശത്തിന് അധികായുസ്സ് ഇല്ലായിരുന്നു എന്നതാണ് സത്യം. ജാതി മത ചിന്തകൾ കുത്തിനിറച്ച് പരസ്പരം കലഹിക്കുന്ന മലയാളികൾ ലോകത്തിന് മുന്നിൽ വീണ്ടും ചർച്ചയാകുകയാണ്. സാക്ഷര കേരളമെന്ന് കൊട്ടിഘോഷിക്കുമ്പോഴും പഴയ മാമ്മൂലുകളിൽ പിടിച്ച് തൂങ്ങുന്ന ആചാര സംരക്ഷകർ. ഇനിയെന്നാണ് നാം മുന്നോട്ട് പോകുക. കാലത്തെ അതിജീവിക്കാൻ നവോത്‌ഥാന പ്രസ്ഥാനങ്ങൾ ഉയർത്തുന്ന വൻ മതിലിന് കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയുമോയെന്നതും 2019 തെളിയിക്കുമെന്ന് പ്രത്യാശിക്കാം.

ബ്രിട്ടനിൽ ജീവിക്കുന്ന മലയാളി സമൂഹങ്ങളിൽ ഏറിയ പങ്കും ജാതി മത ചിന്തകളാൽ നിർമ്മിതമായ മതിൽക്കെട്ടുകൾക്കുള്ളിലാണ്.ഈ മതിൽക്കെട്ടുകൾ പൊളിക്കാൻ കഴിയുന്ന തരത്തിൽ യുക്മ ഉൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക സംഘടനകൾ ശക്തി പ്രാപിക്കുമെന്ന് കരുതാം.

“ഞാന്‍ ” “എന്റെ ” വീട് – എന്ന ചിന്താഗതി മാറ്റി “നാം “, “നമ്മുടെ ” വീട് , നാട് എന്ന് നമുക്ക് ചിന്തിക്കാം. ഒരിക്കലും നാം നമ്മിലേയ്ക്ക് തന്നെ ചുരുങ്ങാതിരിക്കുക!
ഇന്നലെകളിലെ സ്വപ്നങ്ങൾ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങൾ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും കഴിയട്ടെ….

മാന്യ വായനക്കാർക്ക് പുതുവർഷത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more