1 GBP = 103.75
breaking news

ഹനാന് മൂന്നു സിനിമകളിൽ കൂടി അവസരം; അഡ്വാൻസ് കൈമാറി

ഹനാന് മൂന്നു സിനിമകളിൽ കൂടി അവസരം; അഡ്വാൻസ് കൈമാറി

കോഴിക്കോട്: അസത്യങ്ങളുടെ ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങൾ വേട്ടയാടിയ ഹനാന് സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ‘മിഠായിത്തെരുവ്’ എന്ന ചിത്രത്തിൽ ഹനാൻ ശ്രദ്ധേയവേഷം അവതരിപ്പിക്കും. രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘മിഠായിത്തെരുവ്’ കോഴിക്കോട് മിഠായിത്തരുവിന്‍റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കോഴിക്കോട് പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന മിഠായിത്തെരുവിന്‍റെ ചിത്രീകരണം ഓഗസ്റ്റ് അവസാനവാരം ആരംഭിക്കും.

വൈറൽ 2019, സൗബിൻ നായകനാകുന്ന അരക്കള്ളൻ മുക്കാക്കള്ളൻ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളാണ് ഹനാന് നൽകിയിരിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പ, തോപ്പിൽ ജോപ്പൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ച നൗഷാദ് ആലത്തൂർ – അസീഫ് അനീഫ് എന്നിവർ ചേർന്ന സംഘമാണ് മൂന്നു ചിത്രങ്ങളുടെയും നിർമാണം.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായ ആളുകളെ മാത്രം ഉൾകൊള്ളിച്ചാണ് വൈറൽ 2019 എന്ന സിനിമ ഒരുക്കുന്നത്. ഈ സിനിമയുടെ എല്ലാ വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നത് സ്വന്തം കഴിവ് കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായവരാണ്.

ഈ മൂന്ന് സിനിമയിൽ അഭിനയിക്കുന്നതിനുള്ള അസ്വാൻസ് തുക നിർമ്മാതാവ് നൗഷാദ് ആലത്തൂരും കോതമംഗലം എം എൽ എ ആന്‍റണി ജോണും ചേർന്ന് ഹനാന് കൈമാറി.

ഹനാന്‍റെ വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് സംവിധായകൻ അരുൺ ഗോപി ആയിരുന്നു ആദ്യമായി ഹനാന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തത്. പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ആണ് അരുൺ ഗോപിയുടെ പുതിയ ചിത്രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more