1 GBP = 103.95
breaking news

വിമാനദുരന്തത്തിനിടെ കാണാതായ യാത്രക്കാരനെ കണ്ടെത്തി

വിമാനദുരന്തത്തിനിടെ കാണാതായ യാത്രക്കാരനെ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂരിൽ അപകടമുണ്ടായ വിമാനത്തിൽ നിന്നും കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയ യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് കണ്ടെത്തിയത്. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതർക്ക് വ്യക്തമായി പേര് ചോദിച്ചറിയാൻ കഴിയാത്തതിനാലാണ് ഇദ്ദേഹത്തിന്‍റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിൽ വരാതിരുന്നത്.

ആംബുലൻസിൽ കൊണ്ടുവന്നയാൾ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതർ അദ്ദേഹത്തിന്‍റെ പേര് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംസിലില്ല എന്ന് കരുതി ബന്ധുക്കൾ മറ്റ് ആശുപത്രികളിലേക്ക് പോകുകയായിരുന്നു. തിരച്ചിലിനൊടുവിൽ അദ്ദേഹത്തെ കാണാതായപ്പോൾ ജില്ലാ കളക്ടർക്കും മന്ത്രിയോടും ബന്ധുക്കൾ പരാതിയുന്നയിച്ചിരുന്നു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളിലെയും പട്ടിക വീണ്ടും പരിശോധിച്ചു. തുടർന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more