1 GBP = 103.16

പാലിനും വെള്ളത്തിനും കോഫിക്കുമൊക്കെ വില കൂടുമോ? പ്ലാസ്റ്റിക് ബോട്ടിലുകൾക്കും ഡിസ്പോസിബിൾ കപ്പുകൾക്കും ടാക്സ് ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി ഫിലിപ്പ് ഹാമാൻഡ്‌

പാലിനും വെള്ളത്തിനും കോഫിക്കുമൊക്കെ വില കൂടുമോ? പ്ലാസ്റ്റിക് ബോട്ടിലുകൾക്കും ഡിസ്പോസിബിൾ കപ്പുകൾക്കും ടാക്സ് ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി ഫിലിപ്പ് ഹാമാൻഡ്‌

അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ പ്ലാസ്റ്റിക് ബോട്ടിലുകൾക്കും ഡിസ്പോസിബിൾ കപ്പുകൾക്കും നികുതിയേർപ്പെടുത്താനുള്ള നീക്കങ്ങളുമായി ചാൻസലർ ഫിലിപ്പ് ഹാമാൻഡ്. പുതിയ നികുതി വാർദ്ധാവിനെക്കുറിച്ചുള്ള വ്യക്തമായ പദ്ധതികളും വിശദ വിവരങ്ങളും ഇതിനൊപ്പം സമർപ്പിക്കുമെന്നാണ് ഹാമാൻഡിനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

പുതിയ നീക്കം പ്ലാസ്റ്റിക് മാലിന്യങ്ങളാൽ മലീമസമാക്കപ്പെടുന്ന കടലും തെരുവുകളും സംരക്ഷിക്കപെടുക എന്നുള്ളത് തന്നെ. ഡിസ്പോസിബിൾ കപ്പുകളും മറ്റും തെരുവുകളിൽ വലിച്ചെറിയുന്നതും മറ്റൊരു പ്രധാന കാരണം തന്നെ. പക്ഷെ മനുഷ്യന്റെ പ്രധാന ആവശ്യങ്ങളായ പാലിനും വെള്ളത്തിനുമൊക്കെ നികുതി കൂട്ടി വില വർധിപ്പിക്കുന്നത് എത്രത്തോളം പ്രായിഗികമാണെന്ന് കണ്ടറിയണം.

ബിബിസി ഹിറ്റ് ഷോയായ ബ്ലൂ പ്ലാനറ്റ് ടൂവിൽ നിന്നുൾക്കൊണ്ട പ്രചോദനമാണ് സർക്കാരിനെ ഈ വിഷയത്തിൽ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രേരിപ്പിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് ഒരു ഡെപ്പോസിറ്റ് സ്കീം ആരംഭിക്കുക എന്നത് എൻവിറോണ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ പരിഗണനയിലാണ്. ബോട്ടിലുകൾ വലിച്ചെറിയുന്ന പ്രവണതക്ക് തടയിടാൻ ഒരു പരിധി വരെ ഇതിന് കഴിയുമെന്ന് കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more