1 GBP = 103.12

ബ്രിട്ടനെ ഭാഗികമായി ഇ യു സിംഗിൾ മാർക്കറ്റിൽ നിലനിറുത്താനുള്ള മേയുടെ പദ്ധതി പാളി; ബ്രെക്സിറ്റ്‌ കമ്മിറ്റി മീറ്റിങ്ങിൽ കടുത്ത എതിർപ്പുമായി എം പിമാർ

ബ്രിട്ടനെ ഭാഗികമായി ഇ യു സിംഗിൾ മാർക്കറ്റിൽ നിലനിറുത്താനുള്ള മേയുടെ പദ്ധതി പാളി; ബ്രെക്സിറ്റ്‌ കമ്മിറ്റി മീറ്റിങ്ങിൽ കടുത്ത എതിർപ്പുമായി എം പിമാർ

ലണ്ടൻ: ബ്രിട്ടനെ ഭാഗികമായി ഇ യു സിംഗിൾ മാർക്കറ്റിൽ നിലനിറുത്തനുള്ള തെരേസാ മേയുടെ ഹാൽഫ്‌ വേ ഹൌസ് പ്ലാൻ ബ്രെക്സിറ്റ്‌ കമ്മിറ്റി മീറ്റിംഗിൽ എം പി മാർ എതിർത്തു. മേയുടെ പ്രമുഖ ഇ യു അഡ്വൈസറാണ് ഈയൊരു പദ്ധതി തയ്യാറാക്കിയത്. ബ്രെക്സിറ്റ്‌ കമ്മിറ്റിയിലെ കടുത്ത ബ്രെക്സിറ്റ്‌ വാദികളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഭാഗികമായി നിറുത്തിയാലും ഇ യു നിയമങ്ങൾ അനുസരിച്ച് ബ്രിട്ടന് പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ബ്രെക്സിറ്റ്‌ വാദികളായ എം പി മാർ പറയുന്നു.

വ്യാഴാഴ്ച നടന്ന ബ്രെക്സിറ്റ്‌ കമ്മിറ്റി മീറ്റിംഗിൽ തെരേസാ മേയുടെ ഇ യു അഡ്വൈസറി ബോർഡിലെ പ്രമുഖനായ ഒളിവർ റോബിബിൻസ് ആണ് പദ്ധതി അവതരിപ്പിച്ചത്. ഇ യു നിയമങ്ങൾ ബാധിക്കുകയില്ലെന്നും നഷ്ടമാകുന്ന തൊഴിൽ അവസരങ്ങൾ നിലനിറുത്താനും ചരക്ക് ഗതാഗതം സുഗമമായി നടക്കാനും സിംഗിൾ മാർക്കാറ്റിൽ ഭാഗികമായി തുടരണമെന്ന് റോബിൻസ് അവതരിപ്പിച്ച പദ്ധതിയിൽ പറയുന്നു. പക്ഷെ പദ്ധതി പൂർണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് ബ്രെക്സിറ്റ്‌ വാദികൾ പ്രതികരിച്ചത്. കടുത്ത ബ്രെക്സിറ്റ്‌ വാദികളായ ബോറിസ് ജോൺസണും മൈക്കിൾ ഗോവിന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തടയിട്ടതെന്ന് ഒരു മുതിർന്ന എം പി പറഞ്ഞു.

പ്രധാനമന്ത്രി തെരേസാ മേയ്, ചാൻസലർ ഫിലിപ്പ് ഹാമാന്ഡ്, ആംബർ റുഡ്, ബോറിസ് ജോൺസൺ, മൈക്കിൾ ഗോവ് തുടങ്ങിയവരാണ് കമ്മിറ്റിയിലെ പ്രമുഖർ. കഴിഞ്ഞ ബുധനാഴ്ച അയർലണ്ട് വിഷയങ്ങൾ കമ്മിറ്റിയിൽ ചർച്ചയായിരുന്നു. ഇ യു ബ്രെക്സിറ്റ്‌ നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയരുടെ പ്രസ്താവനയായിരുന്നു അന്ന് ചർച്ചക്ക് വന്നത്. നോർത്തേൺ അയർലണ്ടും അയർലണ്ടും വ്യാപാര ചരക്ക് നീക്കങ്ങളിൽ സോഫ്റ്റ് ബ്രെക്സിറ്റ്‌ നയം തുടരുമെന്ന വാക്കുകളാണ് കമ്മിറ്റിയിൽ ചർച്ചയായത്. എന്നാൽ അന്ന് പ്രധാനമന്ത്രി തെരേസാ മെയ് തന്നെ വ്യക്തമായ മറുപടി ബാർനിയർക്ക് നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more