1 GBP = 103.68

വാട്സ്ആപ്പ് വഴി യുദ്ധ വിമാന വിവരങ്ങൾ പാകിസ്താന് കൈമാറി; എച്ച്.എ.എല്‍ ജീവനക്കാരൻ അറസ്റ്റില്‍

വാട്സ്ആപ്പ് വഴി യുദ്ധ വിമാന വിവരങ്ങൾ പാകിസ്താന് കൈമാറി; എച്ച്.എ.എല്‍ ജീവനക്കാരൻ അറസ്റ്റില്‍

പാ​ക് ചാ​ര സം​ഘ​ട​ന​യായ ഐ.എസ്.ഐക്ക് യു​ദ്ധ ​വി​മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡി​ലെ ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ. ദീ​പ​ക് ശി​ർ​സാ​ത്തിനെയാണ് മ​ഹാ​രാ​ഷ്ട്ര ആ​ൻറി സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.

വാ​ട്ട്‌​സ്ആ​പ്പ് ഉ​ൾ​പ്പ​ടെ​യു​ള്ള സോഷ്യല്‍മീഡിയ വ​ഴി​യാ​ണ് ഇ​യാ​ൾ യു​ദ്ധ​ ​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ​ ഐ​എ​സ്‌​ഐ​യ്ക്ക് കൈ​മാ​റി​യ​ത്. ഐ​എ​സ്‌​ഐ​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച് ആ​ൻറി ടെ​റ​റി​സം സ്‌​ക്വാ​ഡി​ൻറെ നാ​സി​ക് യൂ​ണി​റ്റി​ന് വി​വ​രം ല​ഭി​ച്ചു​വെ​ന്ന് ഡി​സി​പി വി​ന​യ് റാ​ത്തോ​ഡ് പ​റ​ഞ്ഞു.

നാ​സി​ക്കി​ന​ടു​ത്തു​ള്ള ഓ​സ​റി​ലെ എ​ച്ച്എ​എ​ൽ വി​മാ​ന നി​ർ​മാ​ണ യൂ​ണി​റ്റ്, എ​യ​ർ​ബേ​സ്, നി​ർ​മാ​ണ യൂ​ണി​റ്റി​നു​ള്ളി​ലെ നി​രോ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ഇ​യാ​ൾ പ​ങ്കു​വെ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്ന് മൊ​ബൈ​ൽ ഹാ​ൻ​ഡ്‌​സെ​റ്റു​ക​ളും അ​ഞ്ച് സിം ​കാ​ർ​ഡു​ക​ളും ര​ണ്ട് മെ​മ്മ​റി കാ​ർ​ഡു​ക​ളും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more