1 GBP = 103.12

ഹെയ്‌തി പ്രസിഡന്റിന്റെ കൊലപാതകം: അമേരിക്കക്കാരടക്കം 17 പേർ പിടിയിൽ

ഹെയ്‌തി പ്രസിഡന്റിന്റെ കൊലപാതകം: അമേരിക്കക്കാരടക്കം 17 പേർ പിടിയിൽ

ഹെയ്തി പ്രസിഡന്റ്‌ ജൊവനൽ മോയ്‌സിന്റെ കൊലപാതകത്തിൽ രണ്ട്‌ അമേരിക്കൻ പൗരന്മാരും മുൻ കൊളംബിയൻ സൈനികരുമടക്കം  17 പേർ പിടിയിലായതായി ഹെയ്തി പൊലീസ്‌.

പിടിയിലായവരിൽ 15 പേരും കൊളംബിയൻ പൗരന്മാരാണ്‌. 11 പേരെ തൈവാൻ എംബസിയിൽ നിന്നാണ് പിടിച്ചത്.  എട്ട്‌ പേർ ഇനിയും പിടിയിലാകാനുണ്ട്. മൂന്നുപേരെ വധിച്ചെന്ന് ഹെയ്തി പൊലീസ്‌ മേധാവി പറഞ്ഞു.

കൊല്ലപ്പെട്ട രണ്ടുപേരടക്കം സംഘത്തിലെ ആറ്‌ പേർ സൈന്യത്തിൽനിന്ന്‌ വിരമിച്ചവരാണെന്ന്‌ കൊളംബിയ അറിയിച്ചു. ജെയിംസ്‌ സോളേജ്‌, ജോസഫ്‌ വിൻസെന്റ്‌ സോളേജ്‌ എന്നിവരാണ്‌ പിടിയിലായ അമേരിക്കക്കാർ. വിവരം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അക്രമിസംഘം മോയ്‌സിയെ വീട്ടിൽ കയറി വെടിവച്ച്‌ കൊല്ലുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more