1 GBP = 103.96

പാകിസ്​താ​െൻറ നടപടി നിയമ വിരുദ്ധം; കോടതിയിൽ ചോദ്യം ചെയ്യും -ഹാഫിസ്​ സഇൗദ്​

പാകിസ്​താ​െൻറ നടപടി നിയമ വിരുദ്ധം; കോടതിയിൽ ചോദ്യം ചെയ്യും -ഹാഫിസ്​ സഇൗദ്​

ഇ​സ്​​ലാ​മാ​ബാ​ദ്​: ത​​െൻറ സ്​ഥാപനങ്ങൾക്കെതിരെ പാകിസ്​താൻ​ സർക്കാർ സ്വീകരിച്ച നിയമ വിരുദ്ധ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന്​ 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ്​ മുഹമ്മദ്​ സ​ഇൗ​ദ്​. പ്രവർത്തകർ സമാധാനം പാലിക്കണമെന്നും അക്രമത്തിലൂടെ പ്രതികരിക്കരുതെന്നും സഇൗദ്​ ആവശ്യപ്പെട്ടു.

​​സഇൗദി​​െൻറ കീഴിൽ ന​ട​ക്കു​ന്ന മ​ത​പാ​ഠ​ശാ​ല​ക​ളും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും കഴിഞ്ഞ ദിവസം പാ​കി​സ്​​താ​ൻ സർക്കാർ ഏറ്റെടുത്തിരുന്നു. സ​ഇൗ​ദ്​ നേ​തൃ​ത്വം​ന​ൽ​കു​ന്ന ‘ജ​മാ​അ​ത്തു​ദ്ദ​അ്​​വ’ ‘ഫ​ലാ​ഹെ ഇ​ൻ​സാ​നി​യ്യത്ത് ഫൗ​ണ്ടേ​ഷ​ൻ’ എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്കു​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​നും നാ​ല്​ ഡി​സ്​​െ​പ​ൻ​സ​റി​ക​ളുമാണ്​ എ​തി​രെ​യാ​ണ്​ ​പ​ഞ്ചാ​ബ്​ സ​ർ​ക്കാ​റി​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം റാ​വ​ൽ​പി​ണ്ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി തു​ട​ങ്ങി​യ​ത്. മ​ത​പാ​ഠ​ശാ​ല​ക​ളു​ടെ ന​ട​ത്തി​പ്പ്​ ഒൗ​ഖാ​ഫ്​ ബോ​ർ​ഡി​നു കൈ​മാ​റുകയായിരുന്നു.

നി​രോ​ധി​ത സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്​​തി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ യു.​എ​ൻ സം​ഘം ക​ഴി​ഞ്ഞ​മാ​സം പാകിസ്​താനിലെ​ത്തി​യി​രു​ന്നു. യു.എന്നി​​െൻറ സമ്മർദ ഫലമായാണ്​ സർക്കാർ സഇൗദി​​െൻറ സ്​ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്​.

നിയമത്തി​​െൻറ പിൻബലമില്ലാതെ 10 മാസത്തോളം തന്നെ വീട്ടുതടങ്കലിലിട്ടതിനു ശേഷം നമ്മുടെ സ്​കൂളുകളും ഡിസ്​പെൻസറികളും ആംബുലൻസുകളും മറ്റു സ്വത്തുക്കളും ഏറ്റെടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്​ പഞ്ചാബ്​, ബലൂചിസ്​താൻ, സിന്ധ്​, ആസാദ്​ കശ്​മീർ, വടക്കൻ മേഖലകൾ എന്നിവിടങ്ങളിൽ നാം നടത്തുന്ന സന്നദ്ധ ​പ്രവർത്തനങ്ങൾക്കും തടസമാകും-സഇൗദ്​ പറഞ്ഞു.

‘ഇത്​ ഏറ്റവും മോശം സമയമാണ്​. പ്രവർത്തകർ സമാധാനം പാലിക്കണം. യു.എന്നി​​െൻറ പ്രമേയം കശ്​മീരിൽ നടപ്പാക്കുന്നതി​െന കുറിച്ച്​ ഇന്ത്യ ചിന്തിച്ചി​േട്ടയില്ല. എന്നാൽ നമ്മുടെ ഭരണാധികാരികൾ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ജ​മാ​അ​ത്തു​ദ്ദ​അ്​​വ’ ‘ഫ​ലാ​ഹെ ഇ​ൻ​സാ​നി​യ്യത്ത് ഫൗ​ണ്ടേ​ഷ​ൻ’ പോലുള്ള സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒാർഡിനൻസ്​ ഇറക്കിയിരിക്കുകയാണ്​. ഇന്ത്യയെയും അമേരിക്ക​െയയും സന്തോഷിപ്പിക്കാൻ തങ്ങൾക്കെതിരെ ശക്​തമായ നടപടിയാണ്​ സർക്കാർ സ്വീകരിച്ചത്​. ഇതിനെതിരെ കോടതിയിൽ പോരാടും’ സഇൗദ്​ അറിയിച്ചു.

രാജ്യത്തുട​നീ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന സ​ഇൗ​ദി​​​െൻറ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​നെ സം​ബ​ന്ധി​ച്ച്​ ദു​ഷ്​​ക​ര​മാ​ണ്. ജ​മാ​അ​ത്തു​ദ്ദ​അ്​​വ​ക്കും ഫ​ലാ​ഹെ ഇ​ൻ​സാ​നി​യ്യത്ത്​ ഫൗ​ണ്ടേ​ഷ​നും സം​ഭാ​വ​ന​ന​ൽ​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 18 മു​ത​ൽ പാ​രി​സി​ൽ ഫി​നാ​ൻ​ഷ്യ​ൽ ആ​ക്​​ഷ​ൻ ടാ​സ്​​ക്​ ഫോ​ഴ്​​സി​​​െൻറ (എ​ഫ്.​എ.​ടി.​എ​ഫ്) യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ്​ പാ​കി​സ്​​താ​​​െൻറ ധി​റു​തി​പി​ടി​ച്ച ന​ട​പ​ടി. ഭീ​ക​ര​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ഫ്.​എ.​ടി.​എ​ഫ് ക​രി​മ്പ​ട്ടി​ക​യി​ൽ പാ​കി​സ്​​താ​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യും യു.​എ​സും ശ്ര​മി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്​ ഇ​ത്. 2012 മു​ത​ൽ മൂ​ന്ന്​ വ​ർ​ഷം പാ​കി​സ്​​താ​നെ എ​ഫ്.​എ.​ടി.​എ​ഫ് ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more