1 GBP = 103.33

ഹാദിയ സേലത്തെ മെഡിക്കൽ കോളേജിലേക്ക്; ഭർത്താവിനെ രക്ഷിതാവായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല

ഹാദിയ സേലത്തെ മെഡിക്കൽ കോളേജിലേക്ക്; ഭർത്താവിനെ രക്ഷിതാവായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല

ന്യൂഡൽഹി: ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. കേരളഹൗസ് അധികൃതർ ന്യൂഡൽഹിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഉച്ചക്ക്​ 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പോകുക. തുടർന്ന് റോഡ് മാർഗം സേലത്തെത്തിക്കും. മുഖ്യമന്തിയുടെ ഓഫിസിൽ നിന്നും നടപടികൾ വേഗത്തിലാക്കാൻ കേരള ഹൗസ് അധികൃതർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കുന്നത്.

പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാനും ഡ​ൽ​ഹി​യി​ൽ​നി​ന്നു നേ​രെ സേ​ല​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​കാ​നും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

കേ​​ര​​ള ഹൈ​​കോ​​ട​​തി വി​​വാ​​ഹം റ​​ദ്ദാ​​ക്കി​​യ വി​​ധി നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ​, ഭ​​ർ​​ത്താ​​വ്​ ശ​​ഫി​​ൻ ജ​​ഹാ​െ​ൻ​റ കൂ​​ടെ പോ​​ക​​ണ​​മെ​​ന്നും ഭ​​ർ​​ത്താ​​വി​െ​​ന കോ​​ള​​ജി​​ലെ ര​​ക്ഷി​​താ​​വാ​​യി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള ഹാ​​ദി​​യ​​യു​​ടെ ആ​​വ​​ശ്യം ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ ദീ​​പ​​ക്​ മി​​ശ്ര അ​​ധ്യ​​ക്ഷ​​നാ​​യ മൂ​​ന്നം​​ഗ ബെ​​ഞ്ച്​ അ​​നു​​വ​​ദി​​ച്ചി​​ല്ല. നേ​​ര​​ത്തെ പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ലെ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളും നി​​ല​​നി​​ൽ​​ക്കു​​മെ​​ന്ന്​ വ്യ​​ക്​​​ത​​മാ​​ക്കി​​യ സു​​പ്രീം​​കോ​​ട​​തി, വി​​വാ​​ഹം റ​​ദ്ദാ​​ക്കി​​യ ഹൈ​​കോ​​ട​​തി വി​​ധി​​ക്കെ​​തി​​രെ ശ​​ഫി​​ൻ ജ​​ഹാ​​ൻ ന​​ൽ​​കി​​യ അ​​പ്പീ​​ൽ ജ​​നു​​വ​​രി മൂ​​ന്നാം വാ​​രം വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും.

പൊ​​ലീ​​സി​െ​ൻ​റ സം​​ര​​ക്ഷ​​ണ​​ത്തി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കൊ​​പ്പം കോ​​ട​​തി​​മു​​റി​​യി​​ലെ​​ത്തി​​യ ഹാ​​ദി​​യ ത​​നി​​ക്ക്​ സ്വാ​​ത​​ന്ത്ര്യം വേ​​ണ​​മെ​​ന്നും സ്വ​​ന്തം വി​​ശ്വാ​​സ​​വും പ​​ഠ​​ന​​വു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​ക​​ണ​​മെ​​ന്നും ഭ​​ർ​​ത്താ​​വ്​ ശ​​ഫി​​ൻ ജ​​ഹാ​​നൊ​​പ്പം ജീ​​വി​​ക്ക​​ണ​​മെ​​ന്നും മൂ​​ന്നം​​ഗ ബെ​​ഞ്ചി​​ന്​ മു​​മ്പാ​​കെ വ്യ​​ക്​​​ത​​മാ​​ക്കിയിരുന്നു. മ​​നു​​ഷ്യ​​നെ​​ന്ന പ​​രി​​ഗ​​ണ​​ന​​യാ​​ണ്​ പ്ര​​ഥ​​മ​​മാ​​യി വേ​​ണ്ട​​തെ​​ന്നും 11 മാ​​സ​​ത്തെ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ ക​​സ്​​​റ്റ​​ഡി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള ഹാ​​ദി​​യ​​യു​​ടെ ആ​​വ​​ശ്യം സു​​പ്രീം​​കോ​​ട​​തി അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more